X

കനത്ത മഴ തുടരുന്നു; സംസ്ഥാനത്ത് 12 ജില്ലകളിലെ വിദ്യാലയങ്ങള്‍ക്ക് നാളെ അവധി

കനത്ത മഴയുടെ പശ്ചാത്തലത്തിൽ 12 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കലക്ടർമാർ ബുധനാഴ്ച അവധി പ്രഖ്യാപിച്ചു.വയനാട്, പത്തനംതിട്ട, തൃശൂർ, കാസർകോട്, മലപ്പുറം, എറണാകുളം, ആലപ്പുഴ, ഇടുക്കി, കോഴിക്കോട്, പാലക്കാട്‌,കോട്ടയം, ആലപ്പുഴ ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചത്. പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്.

വടക്കൻ ജില്ലകളിലടക്കം വരും മണിക്കൂറുകളിൽ കനത്ത മഴക്ക് സാധ്യതയെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വയനാട്ടിലെ മുണ്ടക്കൈയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ 126 പേർ മരിച്ചു.

ട്യൂഷൻ സെന്‍ററുകൾ ഒരു കാരണവശാലും പ്രവർത്തിക്കാൻ പാടില്ല. പൂർണമായും റസിഡൻഷ്യൽ ആയി പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ബാധകമല്ല. നഷ്ടപ്പെടുന്ന പഠന സമയം ഓൺലൈൻ ക്ലാസുകൾ ഉൾപ്പെടെ നടത്തി സ്കൂൾ അധികാരികൾ ക്രമീകരിക്കേണ്ടതാണ്.

പൊതു പരീക്ഷകൾക്കും മുൻ നിശ്ചയിച്ച പരീക്ഷകൾക്കും അവധി ബാധകമല്ല. സംസ്ഥാനത്ത് കൊല്ലം, തിരുവനന്തപുരം ഒഴികെ മറ്റെല്ലാ ജില്ലകളിലും നാളെ അവധിയാണ്. അങ്കൺവാടി മുതൽ പ്രൊഫഷണൽ കോളേജുകൾക്ക് വരെ എല്ലാ ജില്ലകളിലും അവധി ബാധകമാണ്.

webdesk13: