ബെയ്റൂത്ത്: ഇസ്രാഈൽ സേന ആക്രമണം ശക്തമാക്കിയതോടെ ലബനാനിൽ ആകെ മരണനിരക്ക് 2141 ആയി ഉയർന്നു. 10,000 പേർക്ക് പരിക്കേൽക്കുകയും ചെയ് തിട്ടുണ്ട്. കഴിഞ്ഞ ദിവസം 22 പേർ കൊല്ലപ്പെടുകയും 10 പേർ ക്ക് പരിക്കേൽക്കുകയും ചെയ്തതതായി ലബനീസ് ആരോഗ്യന്ത്രാലയം അറിയിച്ചു.
ഇന്നലെയും ലബനാൻ്റെ വിവിധ ഭാഗങ്ങളിൽ വ്യോമാക്രമണം നടന്നു. രാജ്യത്തിൻ്റെ തെക്കൻ മേഖലയിലൂടെ കടന്നാക്രമണം നടത്താനുള്ള ഇസ്രാഈലികസേനയുടെ ശ്രമം പരാജയപ്പെടുത്തിയതായി ഹിസ്ബുല്ല അവകാശപ്പെട്ടു. ആളുകൾ എവിടെ ഒളിക്കണമെന്ന് അറിയാതെ പരിഭ്രാന്തരായി അലയുകയാണ്. പാർക്കുകൾ പോലുള്ള പൊതുസ്ഥലങ്ങളിലും പള്ളികൾക്കുസമീപവും തെരുവുകളിലും ജനം കുട്ടത്തോടെ തമ്പടിക്കുന്നുണ്ട്. സ്കുളുകളെല്ലാം അഭയാർത്ഥി ക്യാമ്പുകളായി മാറിക്കഴിഞ്ഞു. ആക്രമണം ഭയന്ന് ലബനാനിൽനിന്ന് സിറിയയിലേക്ക് അഭയാർത്ഥി കൾ ഒഴുകുകയാണ്. 220,000 പേർ അതിർത്തി കടന്ന് സിറിയയിൽ എത്തിയിട്ടുണ്ട്. ഇവരിൽ 20 ശതമാനം സിറിയക്കാരും മുപ്പത് ശതമാനം ലബനാൻകാരുമാണ്. അതേസമയം ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഖ്ഷി സഊദി വിദേശകാര്യമന്ത്രി ഫൈസൽ ബിൻ ഫർഹാനെ കണ്ട് സ്ഥിതിഗതികൾ ചർച്ച ചെയ്‌തു. സഊദി തലസ്ഥാനമായ റിയാദി ലെത്തിയ ഇറാൻ മന്ത്രി വെല്ലുവിളികളെ ഒന്നിച്ചുനേരിടേണ്ടതിന്റെ പ്രാധാന്യം എടുത്തുപറഞ്ഞു.
ലബനീസ് പ്രതിസന്ധി ചർച്ച ചെയ്യാൻ അന്താരാഷ്ട്ര യോഗം വിളിക്കുമെന്ന് ഫ്രാൻസ് അറിയിച്ചു. 24ന് നടക്കുന്ന സമ്മേളനത്തിൽ മാനുഷിക സഹായം ഉറപ്പാക്കാനുള്ള മാർഗങ്ങളും രാഷ്ടിയ പരി ഹാരവുമായിരിക്കും മുഖ്യ ചർച്ച.