X
    Categories: indiaNews

ടിവികളുടെ വിദ്വേഷപ്രചാരണം അതിരുകടക്കുന്നു: സുപ്രീംകോടതി

ടിവി ചാനലുകളിലെ വിദ്വേഷപ്രചാരകരെ എന്തുകൊണ്ട് തല്സ്ഥാനങ്ങളില്‍നിന്ന് ഒഴിവാക്കിക്കൂടാ എന്ന് സുപ്രീംകോടതി. ടിവികള്‍ മിക്കതും പ്രവര്‍ത്തിക്കുന്നത് തങ്ങളുടെ പ്രേക്ഷകരെ ഏതുവിധേനയും കൂട്ടാനാണ്. ടി.ആര്‍.പി മാത്രമാണ് അവരുടെ ലക്ഷ്യം. കോടതി കുറ്റപ്പെടുത്തി. അച്ചടി മാധ്യമങ്ങളെ നിയന്ത്രിക്കാന്‍ പ്രസ് കൗണ്‍സിലുള്ളതുപോലെ എന്തുകൊണ്ട് ടിവികള്‍ക്ക് സംവിധാനമില്ലെന്ന ്‌കോടതി ആരാഞ്ഞു. സ്വതന്ത്രഅഭിപ്രായപ്രകടനം നമുക്കാവശ്യമാണ്. പക്ഷേ അത് അതിന് വിലകൊടുക്കേണ്ടിവരരുത്. വിദ്വേഷപ്രസംഗങ്ങള്‍ രാജ്യത്ത് വ്യാപകമാണ്. എന്തുവിലകൊടുത്തും അത് തടഞ്ഞേ തീരൂ. ജസ്റ്റിസുമാരായ കെ.എം ജോസഫും ജസ്റ്റിസ് നാഗരത്‌നവും പറഞ്ഞു. വിമാനത്തില്‍ മൂത്രമൊഴിച്ച സംഭവത്തില്‍ പ്രതിയുടെ പേര് പറയുന്നത് ശരിയായ രീതിയല്ലെന്നും അയാളിപ്പോഴും കുറ്റാരോപിതന്‍ മാത്രമാണെന്നും കോടതി പറഞ്ഞു. എല്ലാവര്‍ക്കും അവരവരുടെ അന്തസ്സുണ്ട്. ‘ അവര്‍ എല്ലാറ്റിനേയും വികാരവല്‍കരിക്കുകയാണ്. അതുമൂലം സമൂഹത്തില്‍ ഛിദ്രത ഉണ്ടാക്കുന്നു. ദൃശ്യമാധ്യമം ജനത്തെ വലുതായി സ്വാധീനിക്കും. നിര്‍ഭാഗ്യവശാല്‍ തെറ്റേത്, ശരിയേതെന്ന് തിരിച്ചറിയാന്‍ ജനങ്ങള്‍ക്കാവുന്നില്ല. മിക്കപ്പോഴും ചാനല്‍ ചര്‍ച്ച നയിക്കുന്നവര്‍ പ്രശ്‌നത്തിന്റെ ഭാഗമാകുകയാണ്. ഒന്നല്ലെങ്കില്‍ അവര്‍ പറയുന്നവരുടെ മൈക്ക് ഓഫ് ചെയ്യുന്നു, അല്ലെങ്കില്‍ പറയാന്‍ അവസരം നല്‍കുന്നില്ല- ജസ്റ്റിസ് ജോസഫ് ചൂണ്ടിക്കാട്ടി. വിദ്വേഷപ്രചാരണം സംബന്ധിച്ച ഒരുകൂട്ടം ഹരജികള്‍ പരിഗണിക്കുമ്പോഴായിരുന്നു വെള്ളിയാഴ്ച സുപ്രീംകോടതിയുടെ ഈ നിരീക്ഷണങ്ങള്‍.

Chandrika Web: