X

സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ ഒന്നാം റാങ്ക് നേടുന്ന ആദ്യ മലയാളി വനിത ഹരിത വി. കുമാര്‍ ഐ.എ.എസ്

ഒന്നാം റാങ്കോടെ ജയിച്ചു കയറിയ ആദ്യ മലയാളി വനിതയും ആലപ്പുഴ ജില്ലാ കളക്ടറുമായ ഹരിത കുമാർ ആടിയുലയാത്ത ആത്മവിശ്വാസത്തിന്റെ പര്യായം. വിദ്യാഭ്യാസ രംഗത്തെ മികവിനുള്ള പ്രൈംമിനിസ്റ്റര്‍ എക്‌സലന്‍സി പുരസ്‌കാരത്തില്‍ രാജ്യത്തെ ആദ്യ ആറില്‍ തൃശൂര്‍ജില്ലയെ അടയാളപ്പെടുത്തിയ കലക്ടര്‍. റേഷന്‍ കാര്‍ഡിനെ ബുക്ക് രൂപത്തില്‍ നിന്ന് ഇ- കാര്‍ഡിലേക്ക് പരിഷ്‌കരിച്ച സിവില്‍ സപ്ലൈസ് ഡയറക്ടര്‍. 2013 കേരള കേഡര്‍ സിവില്‍ സര്‍വ്വന്റ്. കോവിഡ് കാലത്ത് വാര്‍റൂം നിയന്ത്രിച്ച ഐ.എ.എസുകാരില്‍ ഒരാള്‍. കണ്ണൂര്‍ അസിസ്റ്റന്റ് കലക്ടര്‍, തൃശൂര്‍ സബ് കലക്ടര്‍, കോളജീയേറ്റ് എഡ്യുക്കേഷന്‍ ഡയറക്ടര്‍, അര്‍ബന്‍ അഫയേഴ്‌സ് ഡയറക്ടര്‍ പദവികള്‍. നിലവില്‍ ആലപ്പുഴ ജില്ലാ കലക്ടര്‍.

സ്വപ്‌നം നെയ്യാന്‍ ‘ഹരിത’പാഠം
ഹരിത വി. കുമാര്‍ ഐ.എ.എസ്/ പി. ഇസ്മായില്‍

സ്വപ്‌ന നേട്ടത്തിലെ പ്രചോദനം?.

ഐ.എ.എസ് എന്ന സ്വപ്‌നം അച്ഛനാണ് ഇളംപ്രായത്തില്‍ തന്നെ എന്റെ മനസ്സില്‍ കരുപിടിപ്പിച്ചത്. ചെറിയ ക്ലാസില്‍ പഠിക്കുമ്പോള്‍ ആരാകാനാണ് ആഗ്രഹമെന്ന അധ്യാപകരുടെ ചോദ്യത്തിന് കലക്ടറാവണമെന്നായിരുന്നു എന്റെ മറുപടി. എന്‍ജിനീയറിംഗ് പഠനത്തിന് ശേഷമാണു ഐ.എ.എസ് സാധ്യതകളറിഞ്ഞ് സിവില്‍ സര്‍വ്വീസ് പരിശീലനം തുടങ്ങിയത്. ഐ.ആര്‍.എസ് കിട്ടിയെങ്കിലും അവധിയെടുത്ത് ഐ.എ.എസ് എന്ന ബാല്യകാല സ്വപ്‌നത്തിനായുള്ള തീവ്രശ്രമം തുടര്‍ന്നു. അതിന് ഫലമുണ്ടായി. നാലാമത്തെ അവസരത്തില്‍ രാജ്യത്ത് ഒന്നാം റാങ്കോടെ കേരളത്തിലേക്ക് വരാനുള്ള ഭാഗ്യമുണ്ടായി. ഐ.ആര്‍.എസ് കിട്ടിയിട്ടും വീണ്ടുമൊരിക്കല്‍ കൂടി പരീക്ഷയെഴുതുമ്പോള്‍ എന്റെ കയ്യിലുള്ള സാധ്യതകള്‍ പൂര്‍ണമായും ഉപയോഗപ്പെടുത്തണം, തിരിഞ്ഞുനോക്കുമ്പോള്‍ ഒരു വട്ടം കൂടി എഴുതിയിരുന്നെങ്കില്‍ എന്ന് പിന്നീട് ഖേദിക്കുന്ന അവസ്ഥ ഉണ്ടാവാന്‍ പാടില്ലെന്ന ഞാന്‍ തീരുമാനമെടുത്തിരുന്നു. അങ്ങനെ അവസാനത്തെ ചാന്‍സും ഉപയോഗപ്പെടുത്തിയപ്പോഴാണ് ഞാന്‍ ഒന്നാം റാങ്കുകാരിയായത്.

സിവില്‍ സര്‍വീസിലെ വിവിധ സര്‍വീസുകള്‍

യൂനിയന്‍ പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ (യു.പി.എസ്.സി) ഓരോ വര്‍ഷവും നോട്ടിഫിക്കേഷന്‍ പ്രസിദ്ധീകരിക്കുമ്പോള്‍ എത്ര തസ്തികകളിലേക്ക് എന്ന് വ്യക്തമാക്കാറുണ്ട്. എല്ലാവര്‍ക്കും സുപരിചിതമായ
ഇന്ത്യന്‍ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് (ഐഎഎസ്), ഇന്ത്യന്‍ പോലീസ് സര്‍വീസ് (ഐ.പി.എസ്),
ഇന്ത്യന്‍ ഫോറിന്‍ സര്‍വീസ് (ഐ.എഫ്.എസ്) തുടങ്ങിയ 22 ഓളം വ്യത്യസ്ത സര്‍വ്വീസുകളിലേക്കാണ് യു.പി.എസ്.സി പരീക്ഷ നടത്തുന്നത്.

സിവില്‍ സര്‍വീസ് യോഗ്യത

ഏതെങ്കിലും വിഷയത്തിലെ സര്‍വകലാശാല ബിരുദം വേണം. ഇന്ന വിഷയമെന്നോ നിശ്ചിത മാര്‍ക്ക് വേണമെന്നോ നിബന്ധനയില്ല. ഡിസ്റ്റന്‍സ് ഡിഗ്രിയും പരിഗണിക്കും. ഫൈനല്‍ ഇയര്‍ വിദ്യാര്‍ത്ഥികള്‍ക്കും അപേക്ഷിക്കാന്‍ അവസരസമുണ്ട്. ബിരുദ സര്‍ഫിക്കറ്റ് ഇന്റര്‍വ്യു സമയത്ത് ഹാജറാക്കിയാല്‍ മതിയാവും. അപേക്ഷിക്കാനുള്ള കുറഞ്ഞ പ്രായ പരിധി 21 വയസ്സാണ്. 32 വയസ്സ് കൂടാനും പാടില്ല. പിന്നാക്ക വിഭാഗങ്ങള്‍ക്ക് 35 വയസ് വരെ ഇളവുണ്ട്. എസ്.സി, എസ്.ടി വിഭാഗങ്ങള്‍ക്ക് 37 വയസുവരെ പരീക്ഷയെഴുതാം.

പരീക്ഷഘട്ടവും മാര്‍ക്കും

പ്രിലിമിനറി, മെയിന്‍, ഇന്റര്‍വ്യൂ എന്ന മൂന്ന് കടമ്പകളാണ് സിവില്‍ സര്‍വീസിന് കടക്കേണ്ടത്.

പ്രിലിമിനറി
രണ്ടുപേപ്പറുകളാണ് പ്രിലിമിനറി പരീക്ഷയിലുള്ളത്. ഒന്നാം പേപ്പര്‍: ഒബ്ജക്ടീവ് ടൈപ്പ്, രണ്ടുമണിക്കൂര്‍, 100 ചോദ്യം, 200 മാര്‍ക്ക്. രണ്ടാം പേപ്പര്‍: ആപ്റ്റിറ്റിയൂഡ് ടെസ്റ്റ്, ഒബ്ജക്ടീവ് ടൈപ്പ്, രണ്ടുമണിക്കൂര്‍, 80 ചോദ്യം, 200 മാര്‍ക്ക്. ഇത് ഒരു സ്‌ക്രീനിംഗ് ടെസ്റ്റ് മാത്രമാണ്. ഇത് പാസാകുന്നവര്‍ക്ക് മെയിന്‍ പരീക്ഷയ്ക്ക് യോഗ്യത നേടാന്‍ മാത്രമേ സാധിക്കൂ. ഓരോ വര്‍ഷവും അഞ്ചുലക്ഷത്തിനും പത്ത് ലക്ഷത്തിനുമിടയില്‍ വിദ്യാര്‍ത്ഥികള്‍ പ്രിലിമിനറി പരീക്ഷയെഴുതാറുണ്ട്. ഇതില്‍ പരമാവധി പതിമൂവായിരത്തോളം പേര്‍ മാത്രമാണ് മെയിന്‍സിലേക്ക് തെരഞ്ഞെടുക്കപ്പെടുക.

മെയിന്‍സ്
മെയിന്‍സില്‍ ഒമ്പത് പേപ്പറാണുള്ളത്.
ഇതില്‍ മുന്നുറു മാര്‍ക്ക് വീതം വരുന്ന ഇന്ത്യന്‍ ലാംഗ്വേജ്. ഇംഗ്ലീഷ് എന്നി രണ്ടു പേപ്പറുകളില്‍ ഇരുപത്തിഅഞ്ചു ശതമാനം മാര്‍ക്ക് നേടിയാല്‍ മതിയാവും.റാങ്ക് നിര്‍ണ്ണയത്തില്‍ല്‍ ഈ പേപ്പര്‍ പരിഗണിക്കുന്നതല്ല. എന്നാല്‍, ഈ രണ്ടുപേപ്പറുകള്‍ പാസായാലാണ് പിന്നീടുള്ള ഏഴ് പേപ്പറുകള്‍ മൂല്യനിര്‍ണയം നടത്താറുള്ളത്. ഈ ഏഴ് പേപ്പറുകള്‍ക്ക് ഓരോന്നിനും 250 മാര്‍ക്ക് വീതം മൊത്തം 1750 മാര്‍ക്കാണ്. ഇതില്‍ മുന്നിലെത്തുന്ന, നിലവിലുള്ള ഒഴിവിന്റെ രണ്ട് ഇരട്ടിയോളം പേരെ (ഏകദേശം രണ്ടായിരത്തി അഞ്ഞൂറുപേരെ) ഇന്റര്‍വ്യൂവിന് (പേഴ്സണാലിറ്റി ടെസ്റ്റ്) തെരഞ്ഞെടുക്കുന്നു.

ഇന്റര്‍വ്യൂ
പരീക്ഷാര്‍ത്ഥികളുടെ വ്യക്തിഗത മികവും വിഷയങ്ങളിലെ അപഗ്രഥനവുമാണ് ഇന്റര്‍വ്യൂവില്‍ പ്രധാനമായും പരിഗണിക്കപ്പെടുന്നത്. ഇന്റര്‍വ്യൂവിന് 275 മാര്‍ക്കാണുള്ളത്. മെയിന്‍സ് പരീക്ഷയിലെ ഏഴ് പേപ്പറിന്റെ 1750 മാര്‍ക്കും ഇന്റര്‍വ്യൂവിന്റെ 275 മാര്‍ക്കും കൂടി 2025 മാര്‍ക്കാണ് മൊത്തം. മെയിന്‍സിന്റെയും പേഴ്സണാലിറ്റി ടെസ്റ്റിന്റെയും മാര്‍ക്ക് ചേര്‍ത്താണ് ഫൈനല്‍ മാര്‍ക്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നത്.

വില്ലനാവുന്ന നെഗറ്റീവ് മാര്‍ക്കുകള്‍

പ്രിലിമിനറി പരീക്ഷയില്‍ നെഗറ്റീവ് മാര്‍ക്കുണ്ട്. അറിയാത്ത ചോദ്യങ്ങള്‍ക്കും ഉത്തരം എഴുതാന്‍ ശ്രമിക്കരുത് എന്നത് കൊണ്ടാണ് നെഗറ്റീവ് മാര്‍ക്ക് ഏര്‍പെടുത്തിയത്. ഒരു ചോദ്യത്തിന് രണ്ടു മാര്‍ക്കാണെങ്കില്‍ ഉത്തരം തെറ്റിയാല്‍ അതിന്റെ മൂന്നിലൊന്ന് മാര്‍ക്ക് നഷ്ടപ്പെടും. ലളിതമായി പറഞ്ഞാല്‍ മൂന്ന് ഉത്തരം തെറ്റിയാല്‍ ഒരു ശരിയുത്തരത്തിന്റെ മാര്‍ക്ക് നഷ്ടപെടും. ആയതിനാല്‍ ഉറപ്പുള്ള ചോദ്യങ്ങളുടെ ഉത്തരം എഴുതാനാണ് ശ്രമിക്കേണ്ടത്. എത്ര ശരിയുത്തരം എഴുതാന്‍ കഴിഞ്ഞു എന്ന് വിലയിരുത്തിയതിന് ശേഷം പരീക്ഷഹാളില്‍ വെച്ച് നന്നായി ആലോചിച്ചുവേണം ഫിഫ്റ്റി ഫിഫ്റ്റി സാധ്യതകളുള്ള ചോദ്യങ്ങള്‍ക്ക് കൂടെ ഉത്തരം കണ്ടെത്തേണ്ടത്. ഒബ്ജക്റ്റീവ് ടൈപ്പ് പരീക്ഷകളുടെ സ്‌കില്‍ മനസ്സിലാക്കാന്‍ മോക് ടെസ്റ്റുകള്‍ അനിവാര്യമാണ്.

പരീക്ഷ കേന്ദ്രങ്ങങ്ങള്‍

സംസ്ഥാനത്ത് പ്രിലിമിനറി പരീക്ഷയ്ക്ക് തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളില്‍ കേന്ദ്രമുണ്ട്. മെയിന്‍ പരീക്ഷയ്ക്ക് കേരളത്തില്‍ തിരുവനന്തപുരത്തു മാത്രമാണു കേന്ദ്രമുള്ളത്. പ്രിലിമിനറിയും മെയിന്‍സും അപേക്ഷരുടെ സ്വന്തം സംസ്ഥാനത്തു വെച്ചു നടക്കുമ്പോള്‍ ദേശീയ തലത്തില്‍ ഡല്‍ഹിയിലെ യു.പി.എസ്.സിയുടെ ഓഫിസില്‍ വെച്ചാണ് ഇന്റര്‍വ്യൂ (പേഴ്‌സണാലിറ്റി) നടത്താറുള്ളത്. യു.പി.എസ്.സി ബോര്‍ഡ് അംഗങ്ങള്‍ അടങ്ങുന്ന പല ബോര്‍ഡുകളില്‍ ഏതെങ്കിലും ഒന്നിലായിരിക്കും ഇന്റര്‍വ്യൂ നടക്കാറുള്ളത്.

സര്‍ക്കാര്‍ സഹായങ്ങള്‍

ഓരോ വര്‍ഷവും എന്‍ട്രന്‍സ് പരീക്ഷ പാസാകുന്ന പ്രിലിംസ്, മെയിന്‍സ്, ബാച്ചുകാര്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ അധീനതയിലുള്ള സിവില്‍ സര്‍ക്കാര്‍ അക്കാദമിയില്‍ കുറഞ്ഞ ചിലവില്‍ പരിശീലന സൗകര്യമുണ്ട്. കേരളത്തില്‍ നിന്ന് ഇന്റര്‍വ്യുവിന് അവസരം കിട്ടുന്ന ഏതൊരാള്‍ക്കും ഡല്‍ഹിയിലേക്കുള്ള വിമാന ടിക്കറ്റും കേരള ഹൗസിലെ താമസ സൗകര്യവും സൗജന്യമാണ്. പ്രൈവറ്റ് ഇന്‍സ്റ്റിട്യൂട്ടില്‍ പഠിച്ചു യോഗ്യത നേടിയവര്‍ക്കും ഈ ആനുകൂല്യം ലഭിക്കും.

ഐഛിക വിഷയം മലയാളമാവാന്‍?

ഐശ്ചിക വിഷയം തെരഞ്ഞെടുക്കുമ്പോള്‍ ഇഷ്ടമാണ് പ്രധാനം. പരീക്ഷ തയ്യാറെടുപ്പില്‍ ദിവസവും മൂന്ന് മണിക്കൂര്‍ വരെ വായിക്കാനും പഠിക്കാനും കഴിയുന്ന വിഷയത്തിനാണ് മുന്‍തൂക്കം നല്‍കേണ്ടത്. എന്നെ സംബന്ധിച്ചിടത്തോളം മലയാളം സ്വാഭാവികമായ ഒരു തെരഞ്ഞെടുപ്പായിരുന്നു. പത്താം തരം വരെ ഒന്നാമത്തെതും പ്ലസ്ടു തലത്തില്‍ രണ്ടാമത്തെ വിഷയവുമായിരുന്നു മലയാളം. കഥയും കവിതയും ഉള്‍പ്പെടെ വായനയോടുള്ള ഇഷ്ടം കൊണ്ടാണ് മലയാളം തിരഞ്ഞെടുത്തത്. മറ്റ് വിഷയങ്ങള്‍ പഠിക്കുമ്പോഴുള്ള സങ്കീര്‍ണതകള്‍ക്കിടയില്‍ മലയാള കഥയും കവിതയും വായിക്കുന്നത് ആശ്വാസമായിരുന്നു. പരീക്ഷ സമ്മര്‍ദ്ദങ്ങളെ അതിജയിക്കാനും മലയാളം സഹായിച്ചിട്ടുണ്ട്.

മാതൃഭാഷയുടെ അനിവാര്യത

ഒരു കുഞ്ഞു ജനിച്ചു വീഴുമ്പോള്‍ തന്നെ കുട്ടി കേട്ടുശീലിക്കുന്നതാണ് മാതൃ ഭാഷ. ഒരു ജനതയുടെ വികാരവും പൈതൃകവുമായ മാതൃഭാഷയോടുള്ള ഇഷ്ടമാണ് മറ്റു ഭാഷകള്‍ പഠിക്കാനുള്ള താല്പര്യം ജനിപ്പിക്കുന്നത്. മലയാള ഭാഷയുടെ വളര്‍ച്ചയില്‍ നോവലുകളും കഥകളും കവിതകളും വഹിക്കുന്ന പങ്ക് മഹത്തരമാണ്. ഭാഷയില്‍ വിലപ്പെട്ട സംഭാവനകള്‍ നല്‍കിയ എഴുത്തുകാരെ അറിയാന്‍ ശ്രമിക്കണം. മാതൃഭാഷയുടെ ശക്തിയിലും സൗന്ദര്യത്തിലും അഭിമാനം കൊള്ളാനും സാധിക്കണം. ഒരു തലമുറയില്‍ നിന്നും മറ്റൊരു തലമുറയിലേക്ക് പകര്‍ന്നു കൊടുക്കുമ്പോഴാണ് ഭാഷ നിലനില്‍ക്കുന്നത്. മലയാളം സംസാരിക്കുകയും പഠിക്കുകയും ചെയ്യുന്ന സംസ്‌കാരം പ്രോത്സാഹിക്കപ്പെടണം.

അധ്യാപകരുടെ റോള്‍?.

കുട്ടികളെ പ്രോച്ചോദിപ്പിക്കുന്നവരായും അവര്‍ക്ക് നല്ല വഴികളെ കുറിച്ച് പറഞ്ഞു കൊടുക്കുന്നവരായും മാറാന്‍ അദ്ധ്യാപകര്‍ ശ്രമിക്കണം. നിങ്ങള്‍ ഡോക്ടരാവണം, കലക്ടറാവണം, എഞ്ചിനീയറാവണം എന്ന് പറയുന്ന രീതിക്കു പകരം അത്തരം അവസരങ്ങളെ കുറിച്ചുള്ള അവബോധമാണ് അധ്യാപകര്‍ പകരേണ്ടത്. സ്‌കൂളും പാഠപുസ്തകവും ഭക്ഷണവും വസ്ത്രവും തുടങ്ങി നമ്മുടെ നിത്യജീവിതത്തിന്റെ തീര്‍പ്പു കേന്ദ്രമായ രാഷ്ട്രീയത്തിന്റെ പ്രാധാന്യവും അതിലെ അവസരങ്ങളെകുറിച്ചും വിദ്യാര്‍ഥികളോട് പറയാന്‍ മറക്കരുത്. വിവിധ സ്‌കോളര്‍ഷിപ്പ് പരീക്ഷകളെ കുറിച്ച് അദ്ധ്യാപകര്‍ക്ക് അറിവുണ്ടായിരിക്കണം. ആലപ്പുഴയില്‍ ജില്ലാ കലക്ടറായി ചാര്‍ജ് എടുത്ത ദിവസം തന്നെ ഡി.ഡി.ഇയോട് വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പുകളെകുറിച്ചാണ് അന്വേഷിച്ചത്. കുട്ടികള്‍ക്കു കാര്യങ്ങള്‍ മനസിലാവുന്ന പ്രായത്തില്‍ സിവില്‍ സര്‍വീസിനെ കുറിച്ച് പറഞ്ഞു കൊടുക്കാനും അദ്ധ്യാപകര്‍ക്ക് കഴിയണം. വ്യക്തിപരായി, തന്റെ ശിഷ്യരില്‍ ആരെങ്കിലും ഒരാള്‍ ഒന്നാം റാങ്കോടെ ഐ.എ.എസ് നേടണമെന്ന പ്രൊഫസര്‍ നാരായണന്‍ സാറുടെ പ്രോത്സാഹനം നിറഞ്ഞ വാക്കുകള്‍ എന്റെ വിജയത്തില്‍ കരുത്തായിട്ടുണ്ട്. സിവില്‍ സര്‍വീസ് പരീക്ഷയില്‍ കൂടുതല്‍ ചോദ്യങ്ങള്‍ അഞ്ചാം ക്ലാസ് തൊട്ടു പ്ലസ്ടു വരെയുള്ള പാഠഭാഗങ്ങളില്‍ നിന്നാണ്. ഈ പാഠഭാഗങ്ങള്‍ നന്നായി പഠിക്കേണ്ടതിന്റെ പ്രാധാന്യം കുട്ടികളോട് വിശദീകരിക്കണം. ഓരോ ദിവസത്തെയും പത്രങ്ങള്‍ വായിക്കുകയും പത്തു മിനുട്ടെങ്കിലും വാര്‍ത്തകള്‍ സംബന്ധിച്ചു ചര്‍ച്ചകള്‍ നടത്തുകയും ചെയ്യുന്ന ക്ലാസ് മുറികളില്‍ നിന്നും ആകാശത്തോളം ഉയരത്തില്‍ എത്തുന്ന മിടുക്കരെ വാര്‍ത്തെടുക്കാന്‍ സാധിക്കും.

കലകള്‍ പകര്‍ന്ന ആത്മവിശ്വാസം?.

പാഠ പുസ്തകങ്ങള്‍ക്കപ്പുറത്തുള്ള ലോകവും ജീവിതവും അറിയാന്‍ ചെറുപ്പത്തിലെ കലാപഠനങ്ങള്‍ ഉപകരിച്ചിട്ടുണ്ട്. ചെറുപ്പത്തില്‍ തന്നെ പാട്ടും കര്‍ണാടിക് സംഗീതവും ഭരതനാട്യം, മോഹിനിയാട്ടം തുടങ്ങിയ നൃത്തങ്ങളും പഠിക്കാന്‍ ഭാഗ്യം ലഭിച്ചിരുന്നു. വീണയും പഠിക്കാനായി. നൃത്തവും സംഗീതവും ഉള്‍പെടെയുള്ള കലകളുടെ പഠനം ഏകാഗ്രതയും ആത്മ വിശ്വാസവും വര്‍ദ്ധിപ്പിക്കുന്നതായി അനുഭവപ്പെട്ടിട്ടുണ്ട്. കുഞ്ഞു പ്രായത്തില്‍ സ്റ്റേജില്‍ കയറി പരിപാടികള്‍ അവതരിപ്പിക്കുന്നവരില്‍ മറ്റുള്ളവരെ അഭിസംബോധന ചെയ്യാന്‍ പേടിയുണ്ടാവില്ല. മുതിര്‍ന്നതിന് ശേഷം വേദിയില്‍ എത്തുമ്പോള്‍ സഭാകമ്പം അനുഭവപ്പെടും. സ്‌കൂള്‍ കാലത്തെ സ്റ്റേജുകള്‍ പറക്കാനുള്ള ചിറകുകളാണ് നല്‍കിയത്. കൂട്ടായ്മകള്‍ കൂടിയാണ് കലകള്‍ വിഭാവനം ചെയ്യുന്നത്.

മറക്കാനാവാത്ത യാത്ര

സിവില്‍ സര്‍വീസ് ഇന്റര്‍വ്യൂവിനായി ഡല്‍ഹിയിലേക്ക് നടത്തിയ യാത്ര ജീവിതത്തിലെ മറക്കാനാവാത്ത അനുഭവമാണ്. കേരളത്തിന് പുറത്തേക്കുള്ള ആദ്യത്തെ യാത്ര കൂടിയായിരുന്നു അത്. ആ യാത്രയിലാണ് ആദ്യമായി വിമാനത്തില്‍ കയറുന്നത്. അച്ചനും ഞാനും ഇപ്പോള്‍ നാഗ്പൂരിലെ റവന്യു സര്‍വീസ് അക്കാദമിയിലെ ഫാക്കല്‍റ്റി കൂടിയായ കൂട്ടുകാരി ലൈനയും ഒന്നിച്ചുള്ള ആ യാത്ര ഒരിക്കലും മറക്കാനാവില്ല. പരീക്ഷയുടെ ആശങ്കയും രാജ്യ തലസ്ഥാനമായ ഡല്‍ഹി ആദ്യമായി കാണാനുള്ള കൗതുകവും തമ്മിലുള്ള സംഘര്‍ഷവുമായിരുന്നു ആ യാത്രയുടെ ത്രില്‍. ഡല്‍ഹിയുടെ പ്രധാന ഭാഗങ്ങളിലൂടെ ഓട്ടപ്രദക്ഷിണം നടത്തിയതും ഇന്നലെ കഴിഞ്ഞത് പോലെയുണ്ട്. ട്രെയിനിലുള്ള മൂന്ന് ദിവസത്തെ മടക്ക യാത്ര ജീവിതത്തില്‍ തുടര്‍യാത്രകളില്‍ ഉപകരിക്കുന്ന ഒട്ടേറെ പാഠങ്ങളാണ് പകര്‍ന്നത്.

ഇഷ്ട എഴുത്തുകാരും സ്വാധീനിച്ച പുസ്തകങ്ങളും?

പഠന കാലത്തു ഫിക്ഷനുകളോടായിരുന്നു ഇഷ്ടം. തിരുവന്തപുരത്തെ പബ്ലിക് ലൈബ്രറിയില്‍ അംഗത്വം എടുത്തതോടെയാണ് ആഴത്തിലുള്ള വായനയിലേക്ക് കടക്കുന്നത്. സിവില്‍ സര്‍വീസില്‍ എത്തിയതിനു ശേഷമാണു നോണ്‍ ഫിക്ഷന്‍ വായിച്ചു തുടങ്ങിയത്. ഖലീല്‍ ജിബ്രാനും ജലാലുദ്ദീന്‍ റൂമിയുമാണ് ഇഷ്ട എഴുത്തുകാര്‍. ജിബ്രാന്റെ പ്രവാചകന്‍ എന്ന പുസ്തകം ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും സ്വാധീനിച്ചു കൊണ്ടിരുന്നു. പത്തു വര്‍ഷം മുന്‍പ് ഞാന്‍ മനസിലാക്കിയ അര്‍ത്ഥമല്ല ഇപ്പോള്‍ അതിലെ ഓരോ വരികള്‍ക്കും. നമ്മള്‍ വളരുന്നത് പോലെ പുസ്തകങ്ങളും വളരും എന്നതാണ് ജിബ്രാന്‍, റൂമി, നെരൂദ തുടങ്ങിയവരുടെ മിസ്റ്റിക് കൃതികളുടെ പ്രധാന സവിശേഷതയായി തോന്നിയത്. മലയാളത്തില്‍ എം.ടി യെയും വൈലോപ്പിള്ളിയെയും ഇഷ്ടമാണ്. അരുന്ധതി റോയിയുടെ എഴുത്തിന് മാസ്മരിക ശക്തിയുണ്ട്. കഥയും കവിതയും നോവലും വായിക്കാറുണ്ട്.

(പ്രത്യേക സ്ഥലത്ത് കൊടുക്കണം)
‘ഹരിത ടിപ്‌സ്’

യു.പി.എസ്.സി വിജ്ഞാപനം വരുന്നതിനും ആറു മാസം മുമ്പ് തയ്യാറെടുപ്പുകള്‍ ആരംഭിക്കണം.
പ്രിലിംസും മെയിന്‍സും ഒന്നിച്ചു പഠിക്കണം.
മൂന്ന് മാസത്തിനുള്ളില്‍ ഓരോരുത്തര്‍ക്കും അനുയോജ്യമായ പഠന സമയം തിരിച്ചറിയാന്‍ കഴിയണം.
പഠിക്കാന്‍ താല്പര്യമുള്ള സമയത്ത് പ്രയാസമുള്ള വിഷയങ്ങള്‍ പഠിക്കണം.
പഠനത്തില്‍ മടുപ്പ് വരുമ്പോള്‍ ഇഷ്ട വിഷയത്തിലേക്ക് മാറണം.
ഇന്റര്‍വ്യൂ മുന്നില്‍ കണ്ട് ഗ്രൂപ്പ് സ്റ്റഡിയും ശീലിക്കണം.

(ജൂണ്‍ ഒന്നിനാണ് പ്രസിദ്ധീകരിക്കുന്നതെങ്കില്‍)

കുട്ടികളെ പ്രോച്ചോദിപ്പിക്കുന്നവരായും അവര്‍ക്ക് നല്ല വഴികളെ കുറിച്ച് പറഞ്ഞു കൊടുക്കുന്നവരായും മാറാന്‍ അദ്ധ്യാപകര്‍ ശ്രമിക്കണം. നിങ്ങള്‍ ഡോക്ടരാവണം, കലക്ടറാവണം, എഞ്ചിനീയറാവണം എന്ന് പറയുന്ന രീതിക്കു പകരം അത്തരം അവസരങ്ങളെ കുറിച്ചുള്ള അവബോധമാണ് അധ്യാപകര്‍ പകരേണ്ടത്. സ്‌കൂളും പാഠപുസ്തകവും ഭക്ഷണവും വസ്ത്രവും തുടങ്ങി നമ്മുടെ നിത്യജീവിതത്തിന്റെ തീര്‍പ്പു കേന്ദ്രമായ രാഷ്ട്രീയത്തിന്റെ പ്രാധാന്യവും അതിലെ അവസരങ്ങളെകുറിച്ചും വിദ്യാര്‍ഥികളോട് പറയാന്‍ മറക്കരുത്. വിവിധ സ്‌കോളര്‍ഷിപ്പ് പരീക്ഷകളെ കുറിച്ച് അദ്ധ്യാപകര്‍ക്ക് അറിവുണ്ടായിരിക്കണം. ഓരോ ദിവസത്തെയും പത്രങ്ങള്‍ വായിക്കുകയും പത്തു മിനുട്ടെങ്കിലും വാര്‍ത്തകള്‍ സംബന്ധിച്ചു ചര്‍ച്ചകള്‍ നടത്തുകയും ചെയ്യുന്ന ക്ലാസ് മുറികളില്‍ നിന്നും ആകാശത്തോളം ഹരിത വി. കുമാര്‍ ഐ.എ.എസ്

സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ ഒന്നാം റാങ്ക് നേടുന്ന ആദ്യ മലയാളി വനിത. ആടിയുലയാത്ത ആത്മവിശ്വാസത്തിന്റെ പര്യായം. വിദ്യാഭ്യാസ രംഗത്തെ മികവിനുള്ള പ്രൈംമിനിസ്റ്റര്‍ എക്‌സലന്‍സി പുരസ്‌കാരത്തില്‍ രാജ്യത്തെ ആദ്യ ആറില്‍ തൃശൂര്‍ജില്ലയെ അടയാളപ്പെടുത്തിയ കലക്ടര്‍. റേഷന്‍ കാര്‍ഡിനെ ബുക്ക് രൂപത്തില്‍ നിന്ന് ഇ- കാര്‍ഡിലേക്ക് പരിഷ്‌കരിച്ച സിവില്‍ സപ്ലൈസ് ഡയറക്ടര്‍. 2013 കേരള കേഡര്‍ സിവില്‍ സര്‍വ്വന്റ്. കോവിഡ് കാലത്ത് വാര്‍റൂം നിയന്ത്രിച്ച ഐ.എ.എസുകാരില്‍ ഒരാള്‍. കണ്ണൂര്‍ അസിസ്റ്റന്റ് കലക്ടര്‍, തൃശൂര്‍ സബ് കലക്ടര്‍, കോളജീയേറ്റ് എഡ്യുക്കേഷന്‍ ഡയറക്ടര്‍, അര്‍ബന്‍ അഫയേഴ്‌സ് ഡയറക്ടര്‍ പദവികള്‍. നിലവില്‍ ആലപ്പുഴ ജില്ലാ കലക്ടര്‍.

സ്വപ്‌നം നെയ്യാന്‍ ‘ഹരിത’പാഠം
ഹരിത വി. കുമാര്‍ ഐ.എ.എസ്/ പി. ഇസ്മായില്‍

സ്വപ്‌ന നേട്ടത്തിലെ പ്രചോദനം?.

ഐ.എ.എസ് എന്ന സ്വപ്‌നം അച്ഛനാണ് ഇളംപ്രായത്തില്‍ തന്നെ എന്റെ മനസ്സില്‍ കരുപിടിപ്പിച്ചത്. ചെറിയ ക്ലാസില്‍ പഠിക്കുമ്പോള്‍ ആരാകാനാണ് ആഗ്രഹമെന്ന അധ്യാപകരുടെ ചോദ്യത്തിന് കലക്ടറാവണമെന്നായിരുന്നു എന്റെ മറുപടി. എന്‍ജിനീയറിംഗ് പഠനത്തിന് ശേഷമാണു ഐ.എ.എസ് സാധ്യതകളറിഞ്ഞ് സിവില്‍ സര്‍വ്വീസ് പരിശീലനം തുടങ്ങിയത്. ഐ.ആര്‍.എസ് കിട്ടിയെങ്കിലും അവധിയെടുത്ത് ഐ.എ.എസ് എന്ന ബാല്യകാല സ്വപ്‌നത്തിനായുള്ള തീവ്രശ്രമം തുടര്‍ന്നു. അതിന് ഫലമുണ്ടായി. നാലാമത്തെ അവസരത്തില്‍ രാജ്യത്ത് ഒന്നാം റാങ്കോടെ കേരളത്തിലേക്ക് വരാനുള്ള ഭാഗ്യമുണ്ടായി.

സിവില്‍ സര്‍വീസിലെ വിവിധ സര്‍വീസുകള്‍

യൂനിയന്‍ പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ (യു.പി.എസ്.സി) ഓരോ വര്‍ഷവും നോട്ടിഫിക്കേഷന്‍ പ്രസിദ്ധീകരിക്കുമ്പോള്‍ എത്ര തസ്തികകളിലേക്ക് എന്ന് വ്യക്തമാക്കാറുണ്ട്. എല്ലാവര്‍ക്കും സുപരിചിതമായ
ഇന്ത്യന്‍ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് (ഐഎഎസ്), ഇന്ത്യന്‍ പോലീസ് സര്‍വീസ് (ഐ.പി.എസ്),
ഇന്ത്യന്‍ ഫോറിന്‍ സര്‍വീസ് (ഐ.എഫ്.എസ്) തുടങ്ങിയ 22 ഓളം വ്യത്യസ്ത സര്‍വ്വീസുകളിലേക്കാണ് യു.പി.എസ്.സി പരീക്ഷ നടത്തുന്നത്.

സിവില്‍ സര്‍വീസ് യോഗ്യത

ഏതെങ്കിലും വിഷയത്തിലെ സര്‍വകലാശാല ബിരുദം വേണം. ഇന്ന വിഷയമെന്നോ നിശ്ചിത മാര്‍ക്ക് വേണമെന്നോ നിബന്ധനയില്ല. ഡിസ്റ്റന്‍സ് ഡിഗ്രിയും പരിഗണിക്കും. ഫൈനല്‍ ഇയര്‍ വിദ്യാര്‍ത്ഥികള്‍ക്കും അപേക്ഷിക്കാന്‍ അവസരസമുണ്ട്. ബിരുദ സര്‍ഫിക്കറ്റ് ഇന്റര്‍വ്യു സമയത്ത് ഹാജറാക്കിയാല്‍ മതിയാവും. അപേക്ഷിക്കാനുള്ള കുറഞ്ഞ പ്രായ പരിധി 21 വയസ്സാണ്. 32 വയസ്സ് കൂടാനും പാടില്ല. പിന്നാക്ക വിഭാഗങ്ങള്‍ക്ക് 35 വയസ് വരെ ഇളവുണ്ട്. എസ്.സി, എസ്.ടി വിഭാഗങ്ങള്‍ക്ക് 37 വയസുവരെ പരീക്ഷയെഴുതാം.

പരീക്ഷഘട്ടവും മാര്‍ക്കും

പ്രിലിമിനറി, മെയിന്‍, ഇന്റര്‍വ്യൂ എന്ന മൂന്ന് കടമ്പകളാണ് സിവില്‍ സര്‍വീസിന് കടക്കേണ്ടത്.

പ്രിലിമിനറി
രണ്ടുപേപ്പറുകളാണ്

പ്രിലിമിനറി

രണ്ടു പേപ്പറുകളാണ് പരീക്ഷയിലുള്ളത്. ഒന്നാം
പേപ്പര്‍: ഒബ്ജക്ടീവ് ടൈപ്പ്, രണ്ടുമണിക്കൂര്‍, 100 ചോദ്യം, 200 മാര്‍ക്ക്. രണ്ടാം പേപ്പര്‍: ആപ്റ്റിറ്റിയൂഡ് ടെസ്റ്റ്, ഒബ്ജക്ടീവ് ടൈപ്പ്, രണ്ടുമണിക്കൂര്‍, 80 ചോദ്യം, 200 മാര്‍ക്ക്. ഇത് ഒരു സ്‌ക്രീനിംഗ് ടെസ്റ്റ് മാത്രമാണ്. ഇത് പാസാകുന്നവര്‍ക്ക് മെയിന്‍ പരീക്ഷയ്ക്ക് യോഗ്യത നേടാന്‍ മാത്രമേ സാധിക്കൂ. ഓരോ വര്‍ഷവും അഞ്ചുലക്ഷത്തിനും പത്ത് ലക്ഷത്തിനുമിടയില്‍ വിദ്യാര്‍ത്ഥികള്‍ പ്രിലിമിനറി പരീക്ഷയെഴുതാറുണ്ട്. ഇതില്‍ പരമാവധി പതിമൂവായിരത്തോളം പേര്‍ മാത്രമാണ് മെയിന്‍സിലേക്ക് തെരഞ്ഞെടുക്കപ്പെടുക.

webdesk13: