Categories: Newsworld

എട്ട് ബന്ദികളെ കൂടി മോചിപ്പിച്ച് ഹമാസ്; 100 ഫലസ്തീന്‍ തടവുകാരെ രാത്രിയോടെ മോചിപ്പിക്കും

വെടിനിര്‍ത്തല്‍ കരാറിന്റെ ആദ്യ ഘട്ടത്തിന്റെ ഭാഗമായി എട്ട് ബന്ദികളെ കൂടി ഹമാസ് മോചിപ്പിച്ചു. സൈനിക ഉദ്യോഗസ്ഥ അടക്കം മൂന്നു ഇസ്രാഈലികളെയും അഞ്ചു തായ്‌ലാന്‍ഡ് സ്വദേശികളെയുമാണ് ഇന്ന് മോചിപ്പിച്ചത്.

യുദ്ധത്തില്‍ കൊല്ലപ്പെട്ട ഹമാസ് നേതാവ് യഹ്‌യ സിന്‍വാറിന്റെ ഗസ്സ സിറ്റിയിലെ തകര്‍ന്ന വീടിനു മുന്നില്‍ നിന്നായിരുന്നു ഇസ്രാഈലി സൈനികാംഗം ബെര്‍ഗറിന്റെ കൈമാറ്റം. ഇസ്രാഈല്‍ ബന്ധികളാക്കിയ 100 ഫലസ്ഥീനികളെ രാത്രിയോടെ മോചിപ്പിക്കും. റോഡിലും തകര്‍ന്ന കെട്ടിടങ്ങളുടെ മട്ടുപ്പാവിലുമായി ആയിരക്കണക്കിന് ഫലസ്തീനികളുടെ മുദ്രാവാക്യങ്ങള്‍ക്കിടയിലൂടെയായിരുന്നു ബന്ദികളെ റെഡ് ക്രോസിനു കൈമാറിയത്. 29കാരിയായ ബന്ദി അര്‍ബല്‍ യഹൂദിന്റെ കൈമാറ്റവും സമാന രീതിയിലായിരുന്നു.

80കാരനായ ഗാഡി മോസസ്, അഞ്ച് തായ്‌ലന്റ് സ്വദേശികള്‍ എന്നിവരും ഇന്ന് മോചിപ്പിക്കപ്പെട്ടു. ഇസ്രാഈല്‍ ജയിലില്‍നിന്ന് മോചിപ്പിക്കുന്ന ഫലസ്തീനികളില്‍ 30 കുട്ടികളുണ്ട്. കൂടാതെ, ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട 30 പേരും. വടക്കന്‍ ഗസ്സയിലേക്ക് ഇസ്രാഈല്‍ പ്രവേശനം അനുവദിച്ചതിനെ തുടര്‍ന്ന് ഫലസ്തീനികളുടെ ഇങ്ങോട്ടുള്ള ഒഴുക്ക് തുടരുകയാണ്.

webdesk18:
whatsapp
line