X
    Categories: News

ഹജ്ജ് 2025 അപേക്ഷ; അവസാന തിയ്യതി സെപ്തംബർ 23

തിരുവനന്തപുരം : കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന 2025 ലെ ഹജ്ജിന് ഇതുവരെയായി 15,261 ഓൺലൈൻ അപേക്ഷകൾ ലഭിച്ചു. ഇതിൽ 3406 അപേക്ഷകൾ 65+ വയസ്സ് വിഭാഗത്തിലും 1641 ലേഡീസ് വിതൗട്ട് മെഹ്‌റം (പുരുഷ മെഹ്‌റമില്ലാത്തവർ) വിഭാഗത്തിലും 10214 ജനറൽ വിഭാഗത്തിലുമാണ്.

സ്വീകാര്യയോഗ്യമായ അപേക്ഷകൾക്ക് കവർ നമ്പറുകൾ അനുവദിച്ചു തുടങ്ങിയിട്ടുണ്ട്. കവർ നമ്പർ മുഖ്യ അപേക്ഷന് എസ്.എം.എസ് ആയി ലഭിക്കും. ഹജ്ജ് കമ്മിറ്റിയുടെ വെബ്സൈറ്റിൽ അപേക്ഷകരുടെ യൂസർ ഐ.ഡിയും പാസ്വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്തും കവർ നമ്പർ പരിശോധിക്കാവുന്നതാണ്. കവർ നമ്പറിന് മുന്നിൽ 65+ വയസ്സ് വിഭാത്തിന് KLR എന്നും ലേഡീസ് വിതൗട്ട് മെഹറത്തിന് KLWM എന്നും ജനറൽ കാറ്റഗറിക്ക് KLF എന്നുമാണുണ്ടാകുക.

അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയ്യതി 2024 സെപ്തംബർ 23 വരെ നീട്ടിയിട്ടുണ്ട്. 2024 സെപ്തംബർ 23 നുള്ളിൽ ഇഷ്യു ചെയ്തതും 2026 ജനുവരി 15 വരെയെങ്കിലും കാലാവധിയുമുള്ള പാസ്‌പോർട്ട് ഉള്ളവർക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്. അപേക്ഷ സമർപ്പിക്കുന്നതിന്ന് മുമ്പ് മാർഗനിർദ്ദേശങ്ങൾ ശ്രദ്ധാപൂർവ്വം വായിക്കണം. ഹജ്ജ് കമ്മിറ്റിയുടെ വെബ്സൈറ്റിൽ മാർഗ നിർദേശങ്ങൾ ലഭ്യമാണ്.

webdesk13: