പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ എന്‍എസ്എസിനെതിരെ പൊലീസ് എടുത്ത കേസ് പിന്‍വലിക്കാന്‍ പിണറായി സര്‍ക്കാരിന്റെ തീരുമാനം. ഗണപതി മിത്ത് ആണെന്ന സ്പീക്കര്‍ എ.എന്‍ ഷംസീറിന്റെ പ്രസ്താവനക്കെതിരെയാണ് എന്‍എസ്എസ് തിരുവനന്തപുരത്ത് ഘോഷയാത്ര നടത്തിയത് ഇതിനെതിരെയായിരുന്നു കേസ്.
തിരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ കേസ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. കേസ് നിലനില്‍ക്കില്ലെന്ന് സര്‍ക്കാറിന് നിയമപദേശം ലഭിച്ചു എന്നാണ് വിശദീകരണം.
അതേസമയം, മുന്നോക്ക വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനത്തിലും സര്‍ക്കാര്‍ മാറ്റം വരുത്തി . കെ.എം പ്രേംജിത്തിനെ മാറ്റി പകരം ചെയര്‍മാനായി സിപിഎം നേതാവ് രാജഗോപാലന്‍ നായരെയാണ് നിയമിച്ചിരിക്കുന്നത്. പുതുപ്പള്ളിയില്‍ ഇടതുമുന്നണിയുടെ നില പരിതാപകരമാകുമെന്ന് ആശങ്കിക്കിടയിലാണ് തിരക്കുപിടിച്ചുള്ള ഈ മാറ്റങ്ങള്‍.