മലപ്പുറം: കാലിക്കറ്റ് സർവ്വകലാശാലയിൽ എസ്എഫ്ഐ സ്ഥാപിച്ച ബാനറുകൾ അഴിപ്പിച്ച് ഗവർണർ. മലപ്പുറം എസ്പി അടക്കമുള്ളവരോട് ക്ഷുഭിതനായ ഗവർണർ ബാനറുകൾ അഴിപ്പിക്കുകയായിരുന്നു. ’ഗോ ബാക്ക് ഗവർണർ’ അടക്കമുള്ള ബാനറുകളാണ് പൊലീസിനെക്കൊണ്ട് ഗവർണർ അഴിപ്പിച്ചത്. മുഖ്യമന്ത്രിക്കെതിരെയാണ് ബാനറെങ്കിൽ നിങ്ങളിങ്ങനെയാണോ എന്നാണ് ഗവർണർ പൊലീസിനോട് ചോദിച്ചത്.
ഗവർണർ വൈസ് ചാൻസിലറോടും കയർത്തു സംസാരിച്ചു. ഗവർണർ ഗസ്റ്റ് ഹൗസിലേക്ക് വൈസ് ചാൻസിലർ കെഎം ജയരാജിനെ വിളിച്ചുവരുത്തുകയായിരുന്നു. വൈസ് ചാൻസിലർ എത്തിയ ശേഷമാണ് ഗവർണർ അകത്തേക്ക് കയറിയത്. നിങ്ങളുടെ സുരക്ഷ എനിക്ക് വേണ്ടന്ന് പൊലീസിനോട് കയർത്ത് പറഞ്ഞാണ് ഗവർണർ മടങ്ങിയത്.