‘ഗസ്സ വംശഹത്യ വെളിവാക്കുന്നത് ഇസ്രാഈലിന്റെ ഭീരുത്വമെന്നും ഫലസ്തീനികളുടേത് അചഞ്ചലമായ ധീരതയാണെന്നും കോണ്‍ഗ്രസ്സ് ദേശീയ ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി എംപി.
130 ലധികം കുട്ടികള്‍ ഉള്‍പ്പടെ 400ലധികം ഫലസ്തീനികളെ ക്രൂരമായി കൊന്നൊടുക്കിയ ഇസ്രാഈലിന്റെ ചെയ്തി ലോകത്തോട് പറയുന്നത് അവര്‍ക്ക് മനുഷ്യത്വം തൊട്ടുതീണ്ടിയിട്ടില്ല എന്നാണ്. പശ്ചാത്യ അധികാര ശക്തികള്‍ ഫലസ്തീനികളുടെ വംശഹത്യയുടെ ഭാഗമാവുമ്പോള്‍ ഒരുപാട് ഇസ്രാഈലികളടക്കം ലോകത്തെ പല പൗരരും ഈ വംശഹത്യയോടൊപ്പമല്ല എന്നും വയനാട് എംപി പറയുന്നു.