X

കശ്മീരി പെണ്‍കുട്ടികള്‍ പീഡനത്തിന് ഇരയായെന്ന പരാമര്‍ശം; രാഹുല്‍ ഗാന്ധിക്ക് ഡല്‍ഹി പൊലീസിന്റെ നോട്ടീസ്

കശ്മീരില്‍ നിരവധി പെണ്‍കുട്ടികള്‍ പീഡനത്തിന് ഇരയായെന്ന് പറഞ്ഞതിന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് ഡല്‍ഹി പൊലീസ് നോട്ടീസയച്ചു. ഭാരത് ജോഡോ യാത്രയ്ക്കിടെയാണ് അദ്ദേഹം ജമ്മു കശ്മീരില്‍ വച്ച് നടത്തിയ പ്രസംഗത്തിനിടെയാണ് ഇത്തരമൊരു തുറന്നു പറച്ചില്‍ നടത്തിയത്. ഇതിനെതിരെയാണ് പൊലീസ് നോട്ടീസ്.

ഒരു കേസുമായി ബന്ധപ്പെട്ട് താന്‍ ഒരു പെണ്‍കുട്ടിയോട് സംസാരിച്ചപ്പോള്‍ അവള്‍ ലൈംഗികാതിക്രമത്തിന് ഇരയായെന്ന് വെളിപ്പെടുത്തി എന്നാണ് രാഹുല്‍ യാത്രക്കിടെ പറഞ്ഞത്. പൊലീസിനെ വിളിച്ച് വിവരങ്ങള്‍ കൈമാറട്ടെ എന്ന് ആ പെണ്‍കുട്ടിയോട് താന്‍ ചോദിച്ചു. എന്നാല്‍, പൊലീസിനെ വിളിക്കരുതെന്നും അത് തനിക്ക് നാണക്കേടാകുമെന്ന് ആ പെണ്‍കുട്ടി പ്രതികരിച്ചു എന്നുമായിരുന്നു രാഹുല്‍ പറഞ്ഞത്.

webdesk14: