X

പ്ലസ്ടു സ്‌പോട്ട് അഡ്മിഷന്‍: മലപ്പുറം ജില്ലയില്‍ അപേക്ഷ നല്‍കിയത് 1259 പേര്‍; പ്രവേശനം ലഭിച്ചത് 977 പേര്‍ക്ക്

ഹയര്‍സെക്കന്‍ഡറി പ്ലസ് വണ്‍ ഏകജാലക പ്രവേശനം സമാപിക്കുന്നതിന്റെ ഭാഗമായി മെറിറ്റ് സീറ്റുകളിലെ ഒഴിവുകളിലേക്കു സ്‌പോട്ട് അഡ്മിഷന്‍ നടത്തി. സ്‌പോട്ട് അഡ്മിഷനായി 1,259 പേരാണ് ജില്ലയില്‍ അപേക്ഷ നല്‍കിയത്. ഇവരില്‍ 977 പേര്‍ക്കാണ് അവസരം ലഭിച്ചത്.

സ്‌പോട്ട് അഡ്മിഷനു അപേക്ഷിച്ച മുഴുവന്‍ പേര്‍ക്കും ജില്ലയില്‍ പ്രവേശനം നല്‍കാനായില്ല. പാലക്കാട്, കോഴിക്കോട്, മലപ്പുറം, കാസര്‍കോട് ജില്ലകള്‍ ഒഴികെ മറ്റിടങ്ങളില്‍ സ്‌പോട്ട് അഡ്മിഷനു 100 ല്‍ താഴെ അപേക്ഷകരാണ് ഉണ്ടായിരുന്നത്. ഏറ്റവും കൂടുതല്‍ അപേക്ഷകര്‍ മലപ്പുറത്താണ്.

മറ്റു ജില്ലകളില്‍ ആയിരത്തിലധികം സീറ്റുകള്‍ ഒഴിഞ്ഞു കിടപ്പാണ്. സ്‌പോട്ട് അഡ്മിഷന്‍ കൂടി പൂര്‍ത്തിയാക്കിയ സാഹചര്യത്തില്‍ ഈ വര്‍ഷത്തെ ഏകജാലക പ്രവേശനത്തിന്റെ നടപടികള്‍ അവസാനിപ്പിക്കും. അതേസമയം സ്‌കോള്‍ കേരള വഴിയുള്ള ഓപ്പണ്‍ െ്രെപവറ്റ്, റഗുലര്‍ പ്ലസ് വണ്‍ പ്രവേശനത്തിന്റെ നടപടികള്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്.

webdesk14: