നിർണായകമായ പൊതുതെരഞ്ഞെടുപ്പിന് ശേഷം മതേതര ഇന്ത്യയെ തിരിച്ചുപിടിക്കാൻ പ്രതിപക്ഷ സഖ്യമായ ഇന്ത്യ മുന്നണിക്ക് സാധിക്കുമെന്ന് കോഴിക്കോട് ലീഗ് ഹൗസിൽ ചേർന്ന മുസ്ലിംലീഗ് സംസ്ഥാന കമ്മിറ്റി യോഗം അംഗീകരിച്ച പ്രമേയം വിലയിരുത്തി. ഇന്ത്യ മുന്നണിക്ക് അനുകൂലമായ സാഹചര്യമാണ് രാജ്യത്തുടനീളം റിപ്പോർട്ട് ചെയ്യപ്പെടുന്നത്. 10 വർഷം നീണ്ട നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എ മുന്നണി ഭരണം രാജ്യത്തെ വലിയ പ്രതിസന്ധികളിലേക്കാണ് കൊണ്ടെത്തിച്ചത്.
സാമ്പത്തിക മേഖലയിലും സാമൂഹിക സഹവർത്തിത്വത്തിലും ഈ ഭരണം വരുത്തിവെച്ച ആഘാതം വളരെ വലുതാണ്. കർഷകരും തൊഴിലാളികളും ഈ ഭരണത്തിൽ അനുഭവിച്ച പ്രയാസങ്ങൾ വിവരണാതീതമാണ്. ഇത് തിരിച്ചറിഞ്ഞ ജനം ഈ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ അധികാരത്തിൽനിന്ന് അകറ്റി നിർത്തും. ദക്ഷിണേന്ത്യ പോലെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും ഇന്ത്യ മുന്നണിക്ക് അനുകൂലമായ കാറ്റ് വീശും.- പ്രമേയം വിശദീകരിച്ചു.
സംസ്ഥാന ഭാരവാഹികൾ, സെക്രട്ടേറിയറ്റ് അംഗങ്ങൾ, പ്രത്യേക ക്ഷണിതാക്കൾ, ജില്ലാ പ്രസിഡന്റ് സെക്രട്ടറിമാർ, എം.എൽ.എമാർ, പോഷക ഘടകം ഭാരവാഹികൾ എന്നിവരാണ് യോഗത്തിൽ പങ്കെടുത്തത്. സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിച്ചു. ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി ആമുഖ പ്രഭാഷണം നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ സലാം സ്വാഗതം പറഞ്ഞു.
ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീർ എം.പി, ദേശീയ ട്രഷറർ പി.വി അബ്ദുൽ വഹാബ് എം.പി, ദേശീയ സീനിയർ വൈസ് പ്രസിഡന്റ് ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം.പി, നിയമസഭാ പാർട്ടി സെക്രട്ടറി കെ.പി.എ മജീദ്, ഉപനേതാവ് ഡോ. എം.കെ മുനീർ പ്രസംഗിച്ചു. സംസ്ഥാന ഭാരവാഹികളായ സി.ടി അഹമ്മദലി, എം.സി മായിൻ ഹാജി, അബ്ദുറഹ്‌മാൻ കല്ലായി, സി.എച്ച് റഷീദ്, ടി.എം സലീം, സി.പി ബാവ ഹാജി, ഉമർ പാണ്ടികശാല, സി.പി സൈതലവി, പ്രൊഫ. കെ.കെ ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ, അബ്ദുറഹ്‌മാൻ രണ്ടത്താണി, അഡ്വ. എൻ. ഷംസുദ്ദീൻ എം.എൽ.എ, കെ.എം ഷാജി, സി.പി ചെറിയ മുഹമ്മദ്, പി.എം സാദിഖലി, പാറക്കൽ അബ്ദുല്ല, യു.സി രാമൻ, അഡ്വ. മുഹമ്മദ് ഷാ, ഷാഫി ചാലിയം സെക്രട്ടേറിയറ്റ് അംഗങ്ങളായ പി.കെ അബ്ദുറബ്ബ്, എൻ.എ നെല്ലിക്കുന്ന് എം.എൽ.എ, പി.കെ ബഷീർ എം.എൽ.എ, മഞ്ഞളാംകുഴി അലി എം.എൽ.എ, കളത്തിൽ അബ്ദുല്ല, വി.എം ഉമർ മാസ്റ്റർ, എം.പി.എം ഇസ്ഹാഖ് കുരിക്കൾ, എം.എ സമദ്, കെ.എം അബ്ദുൽ മജീദ്, എൻ.സി അബൂബക്കർ, പ്രത്യേക ക്ഷണിതാക്കളും പോഷക ഘടകം പ്രതിനിധികളുമായ അഹമ്മദ് കുട്ടി ഉണ്ണികുളം, അഡ്വ. എം. റഹ്‌മത്തുല്ല, സുഹ്‌റ മമ്പാട്, അഡ്വ. പി. കുൽസു, അഡ്വ. നൂർബിന റഷീദ്, സി.കെ സുബൈർ, അഡ്വ. ഫൈസൽ ബാബു, പി.കെ നവാസ്, അഡ്വ. എ.എ റസാഖ്, ഹനീഫ മൂന്നിയൂർ, ഇ.പി ബാബു, സി.കെ നജാഫ്, അരിമ്പ്ര മുഹമ്മദ് മാസ്റ്റർ ജില്ലാ പ്രസിഡന്റ് സെക്രട്ടറിമാരായ എ. അബ്ദുറഹ്‌മാൻ, അബ്ദുൽ കരീം ചേലേരി, കെ.ടി സഅദുല്ല, പി. അബ്ദുൽ ഹമീദ് എം.എൽ.എ, കെ.കെ അഹമ്മദ് ഹാജി, ടി. മുഹമ്മദ്, മരക്കാർ മാരായമംഗലം, അഡ്വ. ടി.എ സിദ്ദീഖ്, പി.എം അമീർ, അഡ്വ. വി.ഇ അബ്ദുൽ ഗഫൂർ, കെ.എം.എ ഷുക്കൂർ, അസീസ് ബഡായിൽ, റഫീഖ് മണിമല, എ.എം നസീർ, അഡ്വ. ബഷീർ കുട്ടി, വൈ. നൗഷാദ്, അഡ്വ. സുൽഫീക്കർ സാലം, ബീമാപ്പള്ളി റഷീദ്, എം. നിസാർ മുഹമ്മദ് സുൽഫി, കെ.എ ഖാദർ മാസ്റ്റർ, സി.പി.എ അസീസ് മാസ്റ്റർ, എം.എൽ.എമാരായ കുറുക്കോളി മൊയ്തീൻ, അഡ്വ. യു.എ ലത്തീഫ്, ടി.വി ഇബ്രാഹിം, നജീബ് കാന്തപുരം ചർച്ചയിൽ പങ്കെടുത്തു. ഈ വർഷം ഹജ്ജിന് പോകുന്ന മുസ്ലിംലീഗ് സംസ്ഥാന ട്രഷറർ സി.ടി അഹമ്മദലി ഉൾപ്പെടെയുള്ളവർക്ക് വേണ്ടി സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിൽ പ്രത്യേകം പ്രാർത്ഥന നടത്തി.