തളിക്കുളം സ്വകാര്യ ബീച്ച് റിസോര്‍ട്ടിലെത്തിയ വിദേശ പൗരന് തിരയില്‍ പെട്ട് മുങ്ങിമരിച്ചു. ഓസ്ട്രിയക്കാരനായ പിന്റര്‍ ജെറാള്‍ഡ് (76) ആണ് മരിച്ചത്. കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെടുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഭാര്യക്കും സുഹൃത്തുക്കള്‍ക്കൊപ്പമാണ്
പിന്റര്‍ ജെറാള്‍ഡ് താമസത്തിനെത്തിയത്.