പാലക്കാട് ധോണിയില്‍ ജനവാസ മേഖലയില്‍ ഇറങ്ങിയ ടസ്‌കര്‍ ഏഴാമന്‍ എന്ന ആന ഉള്‍കാട്ടിലേക്ക് മടങ്ങി. ആന തിരിച്ച് വനത്തിലേക്ക് പോയ സാഹചര്യത്തില്‍ മയക്കുവെടി വെയ്ക്കുന്ന നടപടിയിലേക്ക് പോയില്ല. ആനയെ സുരക്ഷിത സ്ഥാനത്ത് എത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. കൃത്യമായ നിരീക്ഷണത്തിന് ശേഷമായിരിക്കും മയക്കുവെടി വയ്ക്കുക. സ്ഥിതിഗതികളെല്ലാം അനുകൂലമായാല്‍ നാലുവര്‍ഷത്തോളമായി നാട്ടുകാരെ നട്ടം തിരിച്ച ആനയെ ഇന്നു രാത്രിയോടുകൂടി പിടിക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്.
വനം ചീഫ് വെറ്റിനറി ഓഫീസര്‍ ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തില്‍ റേഞ്ച് ഓഫീസര്‍ എന്‍ രൂപേഷ് എന്നിവരടങ്ങുന്ന ഇരുപത്തിഞ്ചംഗ സംഘമാണ് കൊമ്പനെ പിടികൂടാന്‍ സജ്ഞമായി നില്‍ക്കുന്നത്. ഒലവക്കോട്ടെ ആര്‍.ആര്‍.ടിയടക്കം ജില്ലയിലെ അന്‍പതംഗ വനപാലകസംഘവും രംഗത്തുണ്ട്.