ആദിവാസികളുടെയും മലയോര നിവാസികളുടെയും അവകാശങ്ങള്‍ ഇല്ലാതാക്കുകയും അവരെ വനംവകുപ്പിന്റെ അടിമകളാക്കി മാറ്റുകയും ചെയ്യുന്ന വനം നിയമഭേദഗതി ജനവിരുദ്ധമാണെന്ന് ഇന്നലെ മലപ്പുറത്ത് ചേര്‍ന്ന മുസ്‌ലിംലീഗ് സംസ്ഥാന ഭാരവാഹികളുടെ യോഗം വിലയിരുത്തി. ജനജീവിതത്തെ ബാധിക്കുന്ന വിധത്തില്‍ വനംവകുപ്പിന്റെ ഉദ്യോഗസ്ഥ രാജാണ് പുതിയ നിയമപ്രകാരം നടക്കുക. കാടിനെ ആശ്രയിച്ച് ജീവിക്കുന്ന ആദിവാസികളെ നിയമം സാരമായി ബാധിക്കും. സര്‍ക്കാര്‍ ഈ നീക്കത്തില്‍നിന്ന് പിന്തിരിയാത്ത പക്ഷം സമര പരിപാടികളെക്കുറിച്ച് ആലോചിക്കുമെന്നും യോഗം മുന്നറിയിപ്പ് നല്‍കി.