ഇന്നലെ ദുബൈ ഫ്‌ലാറ്റില്‍ ഉണ്ടായ തീപിടുത്തത്തില്‍ ദാരുണമായി മരണപ്പെട്ട വേങ്ങര സ്വദേശികളായ റിജേഷിന്റെയും ഭാര്യ ജഷി റിജേഷിന്റെയും കുടുംബത്തെ പി.കെ കുഞ്ഞാലിക്കുട്ടി എം.എല്‍.എ സന്ദര്‍ശിക്കുകയും കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുകയും ചെയ്തു.
മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ കെ.എം.സി.സി നേതൃത്വവുമായി അദ്ദേഹം ഫോണില്‍ സംസാരിക്കുകയും ചെയ്തു.
ദു:ഖകരമായൊരു വാർത്ത കേട്ടാണ് ഇന്നത്തെ ദിവസം തുടങ്ങുന്നത്. നാട്ടുകാരും ചെരുപ്പക്കാരുമായ ദമ്പതികൾ ഒട്ടും പ്രതീക്ഷിക്കാത്ത നേരത്ത് നമ്മെ വിട്ട് പിരിഞ്ഞിരിക്കുന്നു. ദുബൈയിലെ താമസ സ്ഥലത്തുണ്ടായ തീ പിടുത്തത്തിലാണ് വേങ്ങര ചേറൂർ ചണ്ണയിൽ സ്വദേശി റിജേഷ് കാളങ്ങാടന്‍
ഭാര്യ ജിഷിക്കും ജീവൻ നഷ്ടമായത്.
ട്രാവൽസ് ജീവനക്കാരനായ റിജേഷും, സ്കൂൾ അധ്യാപികയായ ജിഷിയും കഠിനാധ്വാനം കൊണ്ട് ജീവിതം കുരുപ്പിടിപ്പിച്ചു വരുമ്പോഴാണ് അപ്രതീക്ഷിത വിയോഗം സംഭവിച്ചിരിക്കുന്നത്. പുതുതായി നിർമ്മിച്ച വീട്ടിലേക്ക് താമസം മാറുക എന്ന വലിയ സ്വപ്നം ബാക്കി വെച്ചാണ് ഇവർ യാത്രയാകുന്നത് എന്നതും മനസ്സിനെ വല്ലാതെ അസ്വസ്ഥപെടുത്തുന്ന ഒന്നായി. ദുബൈ ദേര നൈഫിലെ അപാർട്മെന്റിൽ ഉണ്ടായ തീപിടുത്തത്തിൽ പതിനാറ് പേർക്ക് ജീവൻ നഷ്ടമായതായി അറിയാൻ കഴിഞ്ഞു. ഇതിൽ റിജേഷും, ജഷിയും, മൂന്ന് തമിഴരും ഉൾപ്പെടെ അഞ്ച് ഇന്ത്യക്കാർ ഉൾപെട്ടതായാണ് വിവരം.
ദുബൈ കെ.എം.സി.സി യും, മറ്റ് സാമൂഹ്യ പ്രവർത്തകരും ചേർന്ന് നടപടി ക്രമങ്ങൾക് നേതൃത്വം നൽകുന്നുണ്ട്. കെ.എം.സി.സി നേതാക്കളുമായി ബന്ധപ്പെട്ട് മൃതദേഹം വേഗത്തിൽ നാട്ടിലെത്തിക്കാനുള്ള കാര്യങ്ങൾ വിലയിരുത്തി. ദുബൈയിൽ ഉള്ള റിജേഷിന്റെ സഹോദരന്മാരുമായും ഫോണിൽ സംസാരിക്കുകയുണ്ടായി. വിവരമറിഞ്ഞ ഉടനെ റിജേഷിന്റെ വീട് സന്ദർശിക്കുകയും, കുടുംബത്തിന്റെ ദു:ഖത്തിൽ പങ്ക് ചേരുകയും ചെയ്തു.
റിജേഷിനും, ജിഷിക്കും ആദരാഞ്ജലികൾ.