പരസ്യബോര്‍ഡ് തകര്‍ന്ന് വീണ് 5പേര്‍ മരിച്ചു

പൂനെയില്‍ പരസ്യബോര്‍ഡ് തകര്‍ന്ന് വീണ് അഞ്ച് പേര്‍ മരിച്ചു. പിംപ്രി ചിഞ്ച് വാഡ് നഗരത്തിലെ റാവെറ്റ് കിവ് ലെ പ്രദേശത്താണ് സംഭവം. മരിച്ചവരില്‍ നാല് പേരും സ്ത്രീകളാണെന്ന് പൊലീസ് അറിയിച്ചു.

സംഭവത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അന്വേഷണം ആരംഭിച്ചതായി പൊലീസ് വ്യക്തമാക്കി.

webdesk13:
whatsapp
line