കുവൈത്തിലുണ്ടായ തീപിടിത്തതില്‍ മരണസംഖ്യ ഉയരുന്നു. തീപിടിത്തത്തില്‍ 35 പേര്‍ മരിച്ചതായും നിരവധി പേര്‍ക്ക് പരിക്കേറ്റതായുമാണ് റിപ്പോര്‍ട്ടുകള്‍. മരിച്ചവരില്‍ 2 മലയാളികളും ഉള്‍പ്പെട്ടിട്ടുള്ളതായും സൂചനയുണ്ട്. മംഗാഫ് പ്രദേശത്ത് പുലര്‍ച്ചെ നാലു മണിയോടെയാണ് തീപിടിത്തമുണ്ടായത്. അഗ്‌നിശമനസേനയും പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.
മംഗാഫ് ബ്ലോക്ക് നാലില്‍ പ്രവാസി മലയാളിയുടെ ഉടമസ്ഥതയിലുള്ള കമ്പനിയിലെ ജീവനക്കാര്‍ താമസിച്ചിരുന്ന ഫ്‌ലാറ്റിലാണ് തീപിടിത്തമുണ്ടായത്. ഫ്‌ലാറ്റില്‍ നിന്ന് ചാടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് ഒരാള്‍ മരിച്ചത്. ഇയാളുടെ പേരുവിവരങ്ങള്‍ ലഭ്യമായിട്ടില്ല.
താഴത്തെ നിലയില്‍ നിന്ന് തീ പടരുന്നത് കണ്ട് രക്ഷപ്പെടാന്‍ ഒട്ടേറേപേര്‍ താഴേക്ക് ചാടിയെന്നാണ് വിവരം. ഇവരെ അദാന്‍, ജബൈര്‍, മുബാറക് എന്നീ ആശുപത്രികളിലായി പ്രവേശിപ്പിച്ചിരിക്കുകയാണ്. അഗ്‌നിശമനസേനയും പൊലീസും ചേര്‍ന്നാണ് പരുക്കേറ്റവരെ ആശുപത്രിയിലേക്ക് എത്തിച്ചത്.