കേരളത്തിലെ അന്നമായ അരിയുടെ ഉല്‍പാദനത്തിന് സര്‍ക്കാര്‍ യാതൊന്നും ചെയ്തിട്ടില്ലെന്ന് കര്‍ഷകര്‍ പറയുന്നു. ബജറ്റില്‍ നെല്ലിന്റെ വില ഉയര്‍ത്തുമെന്ന് പറഞ്ഞെങ്കിലും അതുണ്ടായില്ല. 40 രൂപയെങ്കിലും ആവശ്യപ്പെടുമ്പോള്‍ കേന്ദ്രത്തിന്റെ വിഹിതമടക്കം 28 രൂപയാണ് കിലോക്ക് കര്‍ഷകന് ലഭിക്കുന്നത്. അതാകട്ടെ സമയത്തിന് സംഭരിക്കാതെയും വില നല്‍കാതെയും ബുദ്ധിമുട്ടിച്ചും .
നാടിന് അന്നം തരുന്ന വിഭാഗമാണ് കർഷകർ. സമൂഹം ഒന്നടങ്കം അവരോട് കടപ്പെട്ടിരിക്കുന്നു. എന്നാൽ എറ്റവും അവഗണിക്കപ്പെട്ട വിഭാഗമാണിന്ന് കർഷകർ. കൃഷിക്ക് ഏറ്റവും കൂടുതൽ പരിഗണന നൽകേണ്ട കാലത്ത് വെള്ളത്തിനും വളത്തിനും പ്രതിഫലത്തിനും വേണ്ടി പൊതു സമൂഹത്തിൻ്റെയും അധികാര വർഗത്തിൻ്റെയും കരുണക്ക് കേഴുകയാണിവർ.

ഉപഭോക്തൃസംസ്ഥാനമായ കേരളത്തിൽ ആവശ്യമുള്ളതിൻ്റെ പത്ത് ശതമാനത്തിലും താഴെയാണ് നെല്ല് വിളയിക്കപ്പെടുന്നത്. അതിലുമെത്രയോ കുറവാണ് പച്ചക്കറിയുടെയും മാംസത്തിൻ്റെയും മിനിൻ്റെയും പാലിൻ്റെയും കാര്യം.
രാസവളവും കീടനാശിനികളും കിട്ടാക്കനിയാവുകയും ഉത്പാദനച്ചെലവിൻ്റെ പകുതി പോലും വിലയായി ലഭിക്കാതെ വരികയും ചെയ്യുമ്പോൾ കൃഷി അത്യപൂർവമാകാൻ ഇനി അധികകാലം കാത്തിരിക്കേണ്ട .
കോർപറേറ്റുകൾ കാർഷിക വിപണിയിൽ പിടി മുറുക്കുമ്പോൾ നാളെ വലിയൊരു വിഭാഗം ജനതയെ അന്നമൂട്ടേണ്ട ഉത്തരവാദിത്തം ആരേൽക്കും ?കര്‍ഷകര് ചോദിക്കുന്നു.