രാജ്യത്തിന്റെ അതിനിര്‍ണായകമായ തെരഞ്ഞെടുപ്പ് വിധിയാണ് വരാനിരിക്കുന്നതെന്നും സമാധാനപൂര്‍വമായിരിക്കണം ആഹ്ലാദങ്ങളെന്നും മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. ഇന്ത്യ മുന്നണി വളരെ പ്രതീക്ഷയോടെയാണ് ഈ തെരഞ്ഞെടുപ്പിനെ നോക്കി കാണുന്നത്. രാജ്യത്ത് ഭരണമാറ്റം വരുമെന്ന് തന്നെയാണ് മതേതരവിശ്വാസികള്‍ പ്രതീക്ഷിക്കുന്നത്.
കേരളത്തില്‍ യുഡിഎഫ് വലിയ മുന്നേറ്റം നടത്തുമെന്ന് എല്ലാവരും പ്രവചിച്ചു കഴിഞ്ഞു. ഫലം വന്നതിന് ശേഷം നടക്കുന്ന ആഹ്ലാദ പ്രകടനങ്ങളില്‍ പ്രവര്‍ത്തകര്‍ സൂക്ഷമത മിതത്വവും ആത്മസംയമനവും പുലര്‍ത്തണം. അമിതാവേശങ്ങളില്‍ നിന്നും പ്രവര്‍ത്തകര്‍ വിട്ടുനില്‍ക്കണം. ധാര്‍മ്മികതക്ക് നിരക്കാത്ത ഒന്നും തന്നെ മുസ്‌ലിം ലീഗ് പ്രവര്‍ത്തകരുടെ ഭാഗത്തുനിന്നും ഉണ്ടാകാന്‍ പാടില്ല. വെല്ലുവിളികളുടെ സ്വരവും പ്രകോപനമായ മുദ്രാവാക്ക്യങ്ങളും അനൈക്യമുണ്ടാക്കുന്ന ഇടപെടലുകളും നമ്മുക്ക് വേണ്ട. വോട്ടര്‍മാര്‍ക്ക് നന്ദി പ്രകടിപ്പിച്ചുള്ള സമാധാനപരമായുള്ള ആഹ്ലാദ പ്രകടനങ്ങള്‍ മാത്രമാണ് നടത്തേണ്ടത്.
അമിതമായ ശബ്ദ കോലാഹലങ്ങളും പൊതുജനത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തില്‍ ഗതാഗതം സ്തംഭിപ്പിച്ചുള്ള പ്രകടനങ്ങളും മുസ്‌ലിം ലീഗ്
പ്രവര്‍ത്തകരുടെ ഭാഗത്തുനിന്നും ഉണ്ടാകാന്‍ പാടില്ല. മുസ്‌ലിം ലീഗ് പ്രാദേശിക നേതൃത്വം ഇക്കാര്യം വളരെ ഗൗരവത്തോടെ മനസ്സിലാക്കി പ്രവര്‍ത്തകര്‍ക്ക് മാര്‍ഗ നിര്‍ദേശം നല്‍കണം. മുസ്‌ലിം ലീഗ് പ്രസ്ഥാനത്തിന്റെ അന്തസിനും അഭിമാനത്തിനും ക്ഷതം ഏല്‍ക്കുന്ന തരത്തിലുള്ള യാതൊരു ഇടപെടലുകളും ഉണ്ടാകരുത്. സാമൂഹ്യ മാധ്യങ്ങളിലെ അനാവശ്യ ചര്‍ച്ചകളില്‍ നിന്നും പ്രവര്‍ത്തകര്‍ മാറി നില്‍ക്കണമെന്നും തങ്ങള്‍ പറഞ്ഞു.