X

പാഠ്യപദ്ധതി പരിഷ്‌കരണവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഒരുതരത്തിലുള്ള പിന്നോട്ടുപോയിട്ടില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി

പാഠ്യപദ്ധതി പരിഷ്‌കരണവുമായി ബന്ധപ്പെട്ട് പിന്നാട്ടുപോക്ക് നടത്തിയിട്ടില്ലെന്നും സുതാര്യമായാണ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ മുന്നോട്ടുപോകുന്നതെന്നും മന്ത്രി പറഞ്ഞു. പരിഷ്‌കരണവുമായി ബന്ധപ്പെട്ട്‌തെറ്റിദ്ധാരണ പരത്തുന്നവര്‍ക്കെതിരെ നിയമനടപടിസ്വീകരിക്കുന്ന കാര്യം ആലോചിക്കും. കുട്ടികളെ ഒരുമിച്ചിരുത്തുന്നതിനോ ലൈംഗികാര്യങ്ങള്‍ പഠിപ്പിക്കുന്നതിനോ പരിഷ്‌കരണപദ്ധതിയുടെ കരടില്‍ നിര്‍ദേശമില്ല. എന്നാല്‍ കാര്യമറിയാതെ തെറ്റിദ്ധരിപ്പിക്കുകയാണ് ചിലര്‍ചെയ്യുന്നത്. ഇക്കാര്യത്തില്‍ മുസ്‌ലിം ലീഗ് നിലപാട് വ്യക്തമാക്കണമെന്നും ശിവന്‍കുട്ടി ആവശ്യപ്പെട്ടു.

പാഠ്യപദ്ധതി പരിഷ്‌കരണവുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെതിരെ അബ്ദു റഹ്മാന്‍ രണ്ടത്താണി എം.എല്‍.എ പരാതി ഉന്നയിച്ചതിന്റെ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ വിശദീകരണം.

സ്‌കൂള്‍ സമയമാറ്റം എന്നത് ആശയം മാത്രമാണെന്നും പാഠ്യപദ്ധതി പരിഷ്‌കരണത്തില്‍ വിശദമായ ചര്‍ച്ചയക്ക് ശേഷമേ നടപടികള്‍ തീരുമാനിക്കൂവെന്നും ഖാദര്‍ കമ്മീഷന്‍ സമിതിയുടെ ശുപാര്‍ശകള്‍ നടപ്പാക്കുന്നതില്‍ സര്‍ക്കാര്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നും മന്ത്രി കഴി#ഞ്ഞദിവസം നിയമസഭയില്‍ പറഞ്ഞിരുന്നു.

 

 

 

Test User: