X

കൊലക്കേസ് പ്രതിക്ക് ഡി.വൈ.എഫ്.ഐയുടെ ട്രോഫി, വിവാദം

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ശുഹൈബിനെ കൊലപ്പെടുത്തിയ കേസില്‍ ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയായ ആകാഷ് തില്ലങ്കേരിക്ക് ഡിവൈഎഫ്‌ഐ ട്രോഫി സമ്മാനിച്ചത് വിവാദത്തില്‍. ഡിവൈഎഫ്‌ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയും കേന്ദ്ര കമ്മിറ്റി അംഗവുമായ എം ഷാജറാണ് ട്രോഫി സമ്മാനിച്ചത്. തില്ലങ്കേരി പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ചാമ്പ്യന്മാരായ സി കെ ജി വന്നേരി ടീമിന് വേണ്ടിയുള്ള ട്രോഫിയാണ് ആകാഷ് തില്ലങ്കേരി ഏറ്റുവാങ്ങിയത്.

ട്രാഫി വാങ്ങുന്ന ചിത്രം ഇതിനോടകം തന്നെ സാമൂഹ്യ മാധ്യമങ്ങളില്‍ വലിയ രീതിയിലുള്ള ചര്‍ച്ചകള്‍ക്ക് വഴി വച്ചിട്ടുണ്ട്. സാമൂഹ്യ മാധ്യമങ്ങളില്‍ പാര്‍ട്ടിക്കായി പ്രത്യക്ഷപ്പെടുന്ന ആകാശിനെയും അര്‍ജുന്‍ ആയങ്കിയേയും പോലെയുള്ളവരെ ഒറ്റപ്പെടുത്തണമെന്ന ആഹ്വാനവുമായി നേരത്തെ ഡിവൈഎഫ്‌ഐ തന്നെ രംഗത്തെത്തിയിരുന്നു.

സ്വര്‍ണ്ണക്കടത്ത് കേസില്‍ ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയായതിനെ തുടര്‍ന്നാണ് ഡിവൈഎഫ്‌ഐ അന്ന് അത്തരത്തില്‍ ഒരു തീരുമാനം എടുത്തിരുന്നത്. എന്നാല്‍ പുതിയ സാഹചര്യത്തില്‍ ട്രോഫി കൈമാറുന്നത് വലിയ ചര്‍ച്ചയാവുകയാണ്. ട്രോഫി കൊടുത്ത് അരികില്‍ നിര്‍ത്തിയാണോ തെറ്റ് തിരുത്തുന്നത് എന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഉപാധ്യക്ഷന്‍ റിജില്‍ മാക്കുറ്റി ഫേസ്ബുക്കിലിട്ട കുറിപ്പില്‍ ചോദിക്കുന്നു.

webdesk11: