ഡിവൈഎഫ്‌ഐ നേതാവ് നിധിന്‍ പുല്ലനെതിരെ കാപ്പ ചുമത്തും, നാട് കടത്തും

പൊലീസ് ജീപ്പ് തകര്‍ത്ത ഡിവൈഎഫ്ഐ നേതാവിനെ കാപ്പ ചുമത്തി നാട് കടത്താന്‍ ഉത്തരവ്. ചാലക്കുടിയില്‍ പൊലീസ് ജീപ്പ് തകര്‍ത്ത നിധിന്‍ പുല്ലനെയാണ് നാടുകടത്തുക. 6 മാസത്തേക്കാണ് നാടുകടത്താന്‍ ഉത്തരവിട്ടത്. ഡിഐജി അജിതാ ബീഗത്തിന്റേതാണ് ഉത്തരവ്.

ചാലക്കുടിയില്‍ ജീപ്പ് കത്തിച്ചത് ഉള്‍പ്പടെ വിവിധ സ്റ്റേഷനുകളില്‍ നാലു കേസുകളില്‍ പ്രതിയായിരുന്നു ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡന്റായ നിധിന്‍ പുല്ലന്‍.

ജീപ്പ് അടിച്ചു തകര്‍ത്ത കേസില്‍ 54 ദിവസത്തെ ജയില്‍വാസത്തിന് ശേഷം ഫെബ്രുവരി 13 നാണ് ജാമ്യത്തില്‍ ഇറങ്ങിയത്. ഡിസംബര്‍ 22ന് ചാലക്കുടി ഐടിഐ തിരഞ്ഞെടുപ്പ് വിജയാഹ്ലാദ
പ്രകടനത്തിനിടെയാണ് നിധിന്‍ പുല്ലന്‍ പൊലീസ് ജീപ്പ് തകര്‍ത്തത്.

 

webdesk13:
whatsapp
line