കുഞ്ഞ്‌ ജനിച്ചതിന് ലഹരി പാർട്ടി; എംഡിഎംഎയും കഞ്ചാവുമായി 4 പേർ അറസ്റ്റിൽ

തിരുവനന്തപുരം: കുഞ്ഞ് ജനിച്ചതിന്റെ ആഘോഷത്തിൽ ലഹരി പാർട്ടി. കൊല്ലം പത്തനാപുരത്ത് തിരുവനന്തപുരം സ്വദേശികളായ നാല് പേർ എക്സൈസിന്റെ പിടിയിലായി. 460 മില്ലിഗ്രാം എംഡിഎംഎ, 22 ഗ്രാം കഞ്ചാവ്, 10 സിറിഞ്ചുകൾ, ഡിജിറ്റൽ ത്രാസ് എന്നിവയും ഉണ്ടായിരുന്നുവെന്ന് കണ്ടെത്തി.

മൂന്നാം പ്രതി കിരണിന് കുഞ്ഞ് ജനിച്ചതിന്റെ ലഹരി പാർട്ടിയായിരുന്നു നടത്തിയത്. ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം. ലഹരി പാർട്ടി നടത്തുന്നുവെന്ന വിവരം എക്സൈസ് കമ്മിഷണർക്കായിരുന്നു ലഭിച്ചത്. തുടര്‍ന്ന് പത്തനാപുരത്തുനിന്നുള്ള എക്‌സൈസ് സംഘം പരിശോധനയ്‌ക്കെത്തുകയായിരുന്നു. അപ്പാര്‍ട്ട്‌മെന്റില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്.

 

webdesk14:
whatsapp
line