നിർമിത ബുദ്ധിയുമായി ബന്ധപ്പെട്ടും സി.പി.എമ്മിന് ഇരട്ടത്താപ്പ്. എഐ വ്യക്തി വിവരങ്ങൾ ചോർത്തും, സ്വകാര്യത ലംഘിക്കും, തൊഴിലവസരങ്ങൾ നഷ്ടമാകും, അതുകൊണ്ട് ചട്ടം രൂപീകരിച്ചു വേണം എഐ ഉപയോഗം എന്നുള്ളതാണ് സിപിഎമ്മിന്റെ കരട് രാഷ്ട്രീയ പ്രമേയത്തിൽ പറയുന്നത്.
അതേ സി.പി.എമ്മാണ് മുൻ മുഖ്യമന്ത്രി ഇ.കെ നായനാർ ഭരണ തുടർച്ചയെപ്പറ്റി പ്രസംഗിക്കുന്ന വീഡിയോ എഐ ഉപയോഗിച്ച് തയ്യാറാക്കിയത്. എഐ തൊഴിലവസരങ്ങൾ നഷ്ടമാക്കുമെന്നായിരുന്നു പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കേണ്ട കരട് രാഷ്ട്രീയ പ്രമേയത്തിൽ സിപിഎം പറഞ്ഞത്. മാർച്ച് ആദ്യവാരം നടക്കുന്ന സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായാണ് വീഡിയോ തയ്യാറാക്കിയത്.