കോഴിക്കോട് സ്വകാര്യ ആശുപത്രിയിലെ ഡോക്ടറെ രോഗിയുടെ ബന്ധുക്കള്‍ മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് നാളെ കോഴിക്കോട് ജില്ലയില്‍ ഡോക്ടര്‍മാര്‍ പണിമുടക്കും. രാവിലെ 6 മുതല്‍ വൈകീട്ട് 6 പണിമുടക്ക്. ഡോക്ടറെ മര്‍ദിച്ചവര്‍ പൊലീസ് സാന്നിധ്യത്തില്‍ ഇറങ്ങിപ്പോയെന്ന് ഐ.എം.എ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
അത്യാഹിത വിഭാഗത്തെ പണിമുടക്കില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇത്തരം സംഭവങ്ങള്‍ ഡോക്ടര്‍-രോഗി ബന്ധത്തെ പ്രതികൂലമായി ബാധിക്കും. നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി പറയുന്നതല്ലാതെ അതുണ്ടാകുന്നില്ല.