രാജ്യത്ത് വാണിജ്യ സിലിണ്ടറിന് വില കുറച്ചു. 19 കിലോ വാണിജ്യ സിലിണ്ടറിന്റെ വില ഏഴ് രൂപയാണ് കുറച്ചത്. കേന്ദ്രബജറ്റിന് മുന്നോടിയായാണ് വില കുറച്ചത്. കൊച്ചിയില്‍ 1806 രൂപയാണ് വാണിജ്യ സിലിണ്ടറിന്റെ വില. ഇതില്‍ ആറ് രൂപയാണ് കുറച്ചത്.
എന്നാല്‍ ഗാര്‍ഹിക എല്‍.പി.ജി സിലിണ്ടറുകളുടെ വിലയില്‍ മാറ്റമില്ല. ഡല്‍ഹിയില്‍ ഗാര്‍ഹിക എല്‍.പി.ജി സിലിണ്ടറുകളുടെ വില 803 രൂപയാണ്. കൊല്‍ക്കത്തയില്‍ 829ഉം മുംബൈയില്‍ 802ഉം ചെന്നെയില്‍ 819 രൂപയുമാണ് ഗാര്‍ഹിക സിലിണ്ടറിന്റെ വില.