X
    Categories: GULFNews

കുറഞ്ഞ നിരക്കിലുള്ള ടിക്കറ്റ് തേടി നിരാശരായി പ്രവാസികള്‍

റസാഖ് ഒരുമനയൂര്‍

അബുദാബി: ഏറ്റവും കുറഞ്ഞ നിരക്കിലുള്ള വിമാനടിക്കറ്റ് തേടിയുള്ള ഓണ്‍ലൈന്‍ സഞ്ചാര ത്തില്‍ ഒടുവില്‍ നിരാശരായി പ്രവാസികള്‍. അഞ്ചുലക്ഷം ടിക്കറ്റുകള്‍ 170 ദിര്‍ഹമിന് നല്‍കുമെന്ന വാഗ്ദാന മാണ് പ്രവാസികളെ കടുത്ത നിരാശയിലാക്കിയത്. ഈ വാഗ്ദാനത്തില്‍നിന്നും എയര്‍ലൈന്‍ പിറകോട്ട് പോയിട്ടില്ലെങ്കിലും കാളപെറ്റെന്നു കേട്ടപ്പോഴേക്കും കയറെടുത്തവരാണ് യഥാര്‍ത്ഥത്തില്‍ ഇങ്ങനെ വെബ് സൈറ്റുകളില്‍ കയറിയിറങ്ങി നിരാശരായത്. കുറഞ്ഞ നിരക്കിലെ അഞ്ചുലക്ഷം ടിക്കറ്റുകള്‍ കേരളത്തിലേ ക്കാണെന്ന് ഒരിയ്ക്കലും എയര്‍ലൈന്‍ പറഞ്ഞിട്ടില്ല. മധ്യപൗരസ്ത്യ ദേശത്തെ വിവിധ വിമാനത്താവള ങ്ങളിലേക്കാണ് ഇത്തരം ടിക്കറ്റുകള്‍ കൂടുതലും ലഭ്യമാകുന്നത്.

എയര്‍ലൈനുകള്‍ ഏറ്റവും ഉയര്‍ന്ന നിരക്ക് ഈടാക്കുന്ന ജൂലൈ, ആഗസ്റ്റ് മാസങ്ങളില്‍ 170 ദിര്‍ഹമിന് ടിക്കറ്റ് ലഭിക്കുമെന്ന പ്രതീക്ഷയില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രവാസികള്‍ എയര്‍ലൈന്‍ വെബ്‌സൈറ്റുകളിലും കുറഞ്ഞ നിരക്ക് വാഗ്ദാനം ചെയ്യുന്ന മറ്റു സൈറ്റുകളിലും നിരന്തരം ടിക്കറ്റ് തേടിക്കൊണ്ടിരിക്കുകയായിരുന്നു. അതേസമയം അടുത്തമാസം മൂന്നാംവാരംവരെ 250-300 ദിര്‍ഹ മിന് വിവിധ എയര്‍ലൈനുകളില്‍ കേരളത്തിലേക്ക് ടിക്കറ്റ് ലഭ്യമാണ്. യാത്രക്കാരുടെ എണ്ണം തീരെ കുറവുള്ള സമയമാ യതുകൊണ്ടാണ് ഇങ്ങിനെ ഏറ്റവും കുറഞ്ഞ നിരക്കില്‍ ടിക്കറ്റ് നല്‍കിക്കൊണ്ടിരിക്കുന്നത്. സീസണ്‍ സ മയങ്ങളില്‍ നിരക്ക് വര്‍ധിപ്പിക്കുന്നതിലാണ് എയര്‍ലൈനുകള്‍ തമ്മില്‍ മത്സരമെങ്കില്‍ ഒക്‌ടോബര്‍-നവംബര്‍ മാസങ്ങളില്‍ തീരെ കുറഞ്ഞനിരക്ക് വാഗ്ദാനം ചെയ്തു യാത്രക്കാരെ ആകര്‍ഷിക്കുന്നതിനാണ് ക ടുത്ത മത്സരം നടന്നുകൊണ്ടിരിക്കുന്നത്.

എന്നാല്‍ യാത്രക്കാരുടെ തിരക്കേറിയ സീസണ്‍ സമയങ്ങളിലെ ഉയര്‍ന്ന ടിക്കറ്റ് നിരക്ക് യാതൊരു മാറ്റവുമില്ലാതെ അനുസ്യൂതം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. നേരത്തെ എയര്‍കേരളക്ക് വേണ്ടി കാത്തിരുന്ന പ്രവാസികള്‍ ഇനിയും അക്കാര്യത്തിലുള്ള പ്രതീക്ഷ കൈവിടാതെയുള്ള കാത്തിരിപ്പിലാണ്. ഇതുമാ യി ബന്ധപ്പെട്ടു ഏതാനും മാസങ്ങളായി വീണ്ടും ഉയര്‍ന്നുവന്ന നീക്കങ്ങളും വാര്‍ത്തകളും പ്രവാസികള്‍ ക്കിടയില്‍ വീണ്ടും പ്രതീക്ഷ നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇതിന്റെ സാധ്യതകളെക്കുറിച്ചുള്ള ആശങ്കയും പൊതുവെ നിലനില്‍ക്കുന്നുണ്ട്. വന്‍കിടക്കാരുമായി മത്സരിച്ചു വിജയിക്കാന്‍ എയര്‍കേരളക്ക് എത്രത്തോളം സാധ്യമാകുമെന്നതുതന്നെയാണ് പ്രവാസികളുടെ ആശങ്ക വര്‍ധിപ്പിക്കുന്നത്.

പ്രവാസത്തിന്റെ ആരംഭം തൊട്ട്, അഥവാ ഇന്തോ-ഗള്‍ഫ് ആകാശയാത്രയുടെ തുടക്കംമുതല്‍ ക ടുത്ത പ്രതിഷേധവും ശക്തമായ ആവശ്യങ്ങളും ഉന്നയിച്ച ഒരുതലമുറതന്നെ ഇതിനകം കടന്നുപോയിക്ക ഴിഞ്ഞു. പക്ഷെ അരനൂറ്റാണ്ടോളമായി നിരന്തരം തുടര്‍ന്നുകൊണ്ടിരിക്കുന്ന ആവശ്യത്തിന് ഇതുവരെ പരിഹാ രമുണ്ടായില്ല. ഇനിയും തലമുറകള്‍ മാറിമറിഞ്ഞു പ്രവാസലോകത്തേക്കും തിരിച്ചുമുള്ള യാത്രകളും തുടരും. എന്നാല്‍ എന്നെങ്കിലും അമിത നിരക്കിന് മാറ്റം വരുമെന്ന പ്രതീക്ഷയിലാണ് ഓരോ പ്രവാസിയും കാത്തിരിക്കുന്നത്.

webdesk13: