X

ജനാധിപത്യമെന്നാല്‍ ഭൂരിപക്ഷത്തിന്റെ അഭിപ്രായമല്ല വ്യത്യസ്ഥനായിരിക്കേണ്ട അവകാശമാണ്: കെ.എൻ.എ ഖാദർ

തലശ്ശേരി: ജനാധിപത്യമെന്നാല്‍ ഭൂരിപക്ഷത്തിന്റെ അഭിപ്രായമല്ല. വ്യത്യസ്ഥനായിരിക്കാനുള്ള അവകാശമാണെന്ന് കെ.എന്‍.എ ഖാദര്‍. ഭൂരിപക്ഷത്തിന്റെ ആധിപത്യമല്ല ജനാധിപത്യം. ധാരാളം കഷ്ടപ്പെടുത്തുന്ന സര്‍ക്കാറിനെതിരെ ഒരക്ഷരം മിണ്ടാന്‍ അനുവാദിക്കാത്ത നിലപാട് സ്വീകരിക്കുന്നത് ജനാധിപത്യ രീതിയല്ലെന്നും അദ്ദേഹം പറഞ്ഞു.

ദേശരക്ഷയാത്ര തലശ്ശേരി മണ്ഡലംതല സ്വീകരണ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു കെ.എന്‍.എ ഖാദര്‍.
വ്യത്യസ്ഥനായിരിക്കാനുള്ള അവകാശം ഓരോ ദിവസം നഷ്ടപ്പെട്ടു കൊണ്ടിരിക്കുകയാണ്. രാഷട്രീയപരമായ കാരണങ്ങളാല്‍ വോട്ട് ലഭിച്ച് ജയിച്ചാല്‍ അതിനെ രാഷട്രീയ ഭൂരിപക്ഷം എന്നാണ് വിളിക്കുക. എന്നാല്‍ ഇന്ത്യാ രാജ്യത്ത് ഇപ്പോള്‍ സംഭവിച്ച് കൊണ്ടിരിക്കുന്ന് രാഷട്രീയ ഭൂരിപക്ഷം എന്നത് മാറി വര്‍ഗീയ ഭൂരിപക്ഷമായിരിക്കുകയാണ്.

ഫാസിസവും നാസിസവും 25 വര്‍ഷം കൊണ്ട് നഷ്ടപ്പെട്ടത് രാഷ്ട്രീയമായ ഭൂരിപക്ഷം നഷ്ടപ്പെട്ടത് കൊണ്ടാണ്. എന്നാല്‍ വര്‍ഗീയ ഭൂരിപക്ഷം മാറ്റിയെടുക്കാന്‍ എളുപ്പമല്ല. എങ്ങിനെയാണ് ഇന്ത്യ ഇന്ത്യയായതെന്നും ആവിഷ്‌ക്കാര സ്വാതന്ത്രം നാം എങ്ങിനെയാണ് നാം നേടിയെടുത്തതെന്നും അറിയുന്നവര്‍ ചുരുങ്ങി വരികയാണെന്നും അദ്ദേഹം പറഞ്ഞു.

webdesk13: