X

അപകടകരമായ യാത്ര ഒഴിവാക്കുക; ഡെലിവറിക്കാര്‍ക്ക് പൊലീസ് ബോധവല്‍ക്കരണം

ഇന്റഗ്രേറ്റഡ് ട്രാന്‍സ്പോര്‍ട്ട് സെന്ററുമായി സഹകരിച്ച് അബുദാബി പോലീസ് അല്‍ഐനില്‍ മോട്ടോര്‍സൈക്കിളിലെ ഡെലിവറിക്കാര്‍ക്ക് ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു.

സുരക്ഷ, ഗതാഗത നിയമങ്ങളെക്കുറിച്ചുള്ള അവബോധം, ഡ്രൈവര്‍മാരുടെ പെരുമാറ്റം മെച്ചപ്പെടുത്തല്‍ എന്നിവ പ്രധാനമായി അവതരിപ്പിച്ചുകൊണ്ടാണ് ബൈക്കുകളില്‍ ഡെലിവറി ചെയ്യുന്നവര്‍ക്കായി ബോധവല്‍ക്കരണ ശില്‍പശാല നടത്തിയത്. അല്‍ ഐനിലെ പോലീസ് ഫോളോ-അപ്പിന്റെയും ആഫ്റ്റര്‍ കെയര്‍ ഡിപ്പാര്‍ട്ട്മെന്റിന്റെയും പങ്കാളിത്തത്തോടെ അല്‍ ഐന്‍ പോലീസ് ഓഫീസേഴ്സ് ക്ലബ്ബിലായിരുന്നു പരിപാടി.

ബൈക്കുകളില്‍ വിവിധ വസ്തുക്കള്‍ വിതരണം ചെയ്യുന്നവര്‍ റോഡില്‍ പാലിക്കേണ്ട ഗതാഗത നിയമങ്ങളെക്കുറിച്ചു ബോധവാന്മരായിരിക്കണമെന്ന്
അല്‍ ഐന്‍ ട്രാഫിക് ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ കേണല്‍ മതാര്‍ അബ്ദുല്ല അല്‍ മുഹൈരി പറഞ്ഞു.

ഗുരുതരമായ പരിക്കുകളും മരണങ്ങളും ഒഴിവാക്കുന്നതിന് ട്രാഫിക് നിയമങ്ങളും ചട്ടങ്ങളും കര്‍ശനമായി പാലിക്കണം.
വാഹനമോടിക്കുമ്പോള്‍ ഫോണ്‍ ഉപയോഗിക്കാതിരിക്കുക, വാഹനങ്ങള്‍ക്കിടയില്‍ സുരക്ഷിതമായ അകലം പാലിക്കുക, വേഗത നിയന്ത്രിക്കുക തുടങ്ങിയ കാര്യങ്ങള്‍ നിര്‍ബന്ധമായും പാലിക്കണമെന്ന് പൊലീസ് നിര്‍ദ്ദേശം നല്‍കി.

webdesk13: