ഖത്തര്‍ ലോലകകപ്പ് ഫുട്‌ബോളിന്റെ ട്രോഫി അനാവരണം ചെയ്യുന്നത് ബോളിവുഡ് നടി ദീപിക പദുകോണാണെന്ന് വാര്‍ത്തകള്‍. ദീപികയുമായി അടുപ്പമുള്ളവരാണ് വിവരം പുറത്തുവിട്ടത്. ദോഹയില്‍ ഡിസംബര്‍ 18ന് ഫൈനല്‍ ദിനത്തിലാണ് ചടങ്ങ്. ഇതുസംബന്ധിച്ച് ഫിഫ ഔദ്യോഗികമായി അറിയിപ്പ് നല്‍കിയിട്ടില്ല.
ഇന്ത്യന്‍ നടി ഇതാദ്യമായാണ് ഫിഫ യുടെ ചടങ്ങില്‍ അതിഥിയാകുന്നത്. അടുത്തിടെ ലോക കാന്‍ ഫിലിം മേളയില്‍ ജൂറിയായി ദീപിക പദുകോണ്‍ ശ്രദ്ധനേടിയിരുന്നു.