രമേശ് ചെന്നിത്തലയുടെ ഗാന്ധി ഗ്രാമം പദ്ധതി പതിനഞ്ചു വർഷം പിന്നിടുന്നതിൻ്റെ ഭാഗമായി സംഘടിപ്പിച്ച ദളിത് പ്രോഗ്രസ് കോൺക്ലേവിൽ പട്ടികജാതി-പട്ടികവർഗ്ഗ ദളിത് വിഭാഗങ്ങൾ നേരിടുന്ന നീറുന്ന പ്രശ്നങ്ങളും പ്രതിസന്ധികളും പരിഹാരമാർഗ്ഗങ്ങളും ചർച്ച ചെയ്തു. ഗാന്ധി ഗ്രാമം പരിപാടിയുടെ വിലയിരുത്തലും ഭാവി രേഖയും രമേശ് ചെന്നിത്തല കോണ്‍ക്‌ളേവിൽ അവതരിപ്പിച്ചു.
പട്ടികജാതി-പട്ടികവർഗ്ഗ ദലിത് വിഭാഗങ്ങൾക്ക് ഭരണഘടന ഉറപ്പു നൽകിയിട്ടുള്ള അവകാശങ്ങളും പരിഗണനകളും
അർഹമായ നിലയിൽ ലഭ്യമാകാത്ത സാഹചര്യവും കാരണവും പരിഹാരവുമൊക്കെയാണ് ദളിത് പ്രോഗ്രസ് കോൺക്ലേവിൽ സജീവമായി ചർച്ച ചെയ്തത്.
ആദിവാസി ജനവിഭാഗങ്ങളുടെ ഭരണഘടനാ സംരക്ഷണവും സംവരണ അട്ടിമറികളും എന്ന വിഷയമാണ് കോണ്‍ക്ലേവിന്‍റെ ആദ്യസെഷനില്‍ ചര്‍ച്ച ചെയ്തത്. ഭരണഘടനാശില്‍പി ഡോ. ബിആര്‍ അംബേദ്കറുടെ ചെറുമകനും ദേശീയ ദളിത് മൂവ്‌മെന്‍റിന്‍റെ മുന്നണിപ്പോരാളിയുമായ പ്രകാശ് യശ്വന്ത് അംബേദ്കര്‍ വിഷയാവതരണം നടത്തി.
ദളിത് പട്ടികജാതി പട്ടികവർഗ്ഗ ആദിവാസി മേഖലയുമായി ബന്ധപ്പെട്ട നീറുന്ന പ്രശ്നങ്ങളും പ്രതിസന്ധിയും കോൺക്ലേവിൽ വലിയ ചർച്ചയായി. ദളിത് സ്ത്രീകളുടെ ശാക്തീകരണം – സമൂഹത്തിലും കുടുംബത്തിലും’
എന്ന വിഷയത്തിൽ നടന്ന ചർച്ച തെലങ്കാന മന്ത്രി ദന്‍സാരി അനസൂയ സീതാക്ക ഉദ്ഘാടനം ചെയ്തു.
ഒളിത് മേഖലയിലെ മുന്നണി പോരാളികളായ ദേശീയ സംസ്ഥാന നേതാക്കളും ജനപ്രതിനിധികളും ഉൾപ്പെടെ ഒട്ടനവധിപേർ കോൺക്ലേവിൽ പ്രതിനിധികളായി എത്തി. കഴിഞ്ഞ 15 വർഷമായി കേരളത്തിലെ പട്ടികജാതി കോളനികളിലും ആദിവാസി ഊരുകളിലുമായി രമേശ് ചെന്നിത്തല നടത്തുന്ന ഗാന്ധി ഗ്രാമം പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച കോൺക്ലേവിൽ ഉയർന്ന വിഷയങ്ങളും നിർദ്ദേശങ്ങളും കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക്
മുന്നിൽ റിപ്പോർട്ട് ആയി സമർപ്പിക്കും.