ലോക്‌സഭ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധിയും വയനാട് ലോക്‌സഭ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥിയായ പ്രിയങ്ക ഗാന്ധിയും അടക്കമുള്ള നേതാക്കള്‍ക്കെതിരെ ഫേസ്ബുക്കില്‍ ഭീഷണി പോസ്റ്റ്. സംഭവത്തില്‍ വയനാട് ജില്ല പൊലീസ് മേധാവിക്ക് പരാതി നല്‍കി.
സി.പി.എം പ്രവര്‍ത്തകനായ പ്രസാദ് വൈത്തിരിയാണ് ഫേസ്ബുക്കില്‍ വിവാദ കുറിപ്പ് ഇട്ടത്. ‘കല്‍പറ്റയില്‍ ബ്ലോക്ക്, ഏതോ നാട്ടില്‍നിന്ന് വന്ന വയനാട്ടുകാരെ ബുദ്ധിമുട്ടിക്കുന്നു. വെറുതെയല്ല ഇവറ്റകളെ ബോംബ് വെച്ച് പൊട്ടിക്കുന്നത്’ എന്നായിരുന്നു കുറിപ്പ്.
നിരവധി പേരാണ് ഇയാള്‍ക്കെതിരെ പ്രതികരണവുമായി രംഗത്തു വന്നത്. യു.ഡി.എഫ് തിരഞ്ഞെടുപ്പ് നിരീക്ഷകന്‍ സി.എ. അരുണ്‍ദേവ്, തളിപ്പുഴ ബൂത്ത് കണ്‍വീനര്‍ പി.പി. മുഹമ്മദ് തുടങ്ങി നിരവധി പേര്‍ പ്രസാദിനെതിരെ പൊലീസ് മേധാവിക്ക് പരാതി അയച്ചു. വൈകീട്ട് ആറു മണിയോടെ പ്രസാദ് പോസ്റ്റ് പിന്‍വലിച്ചു.