പട്ടിണിക്കാര്‍ ക്രിക്കറ്റ് മല്‍സരം കാണാന്‍ പോകേണ്ടെന്ന ഇടതുമന്ത്രിയുടെ പ്രസ്താവനക്കെതിരായാണ് പ്രസ്താവന. ഫെയ്സ്ബുക്കിലെ വരികളിങ്ങനെ: ‘ഇന്ത്യ ശ്രീലങ്ക ക്രിക്കറ്റ് മല്‍സരത്തിന്റെ ടിക്കറ്റ് നികുതി വര്‍ദ്ധനവിനെ കുറിച്ചുള്ള സ്പോര്‍ട്സ് മന്ത്രിയുടെ പ്രതികരണം ഒട്ടും ഉചിതമായില്ല. കേരളത്തില്‍ നടക്കുന്ന ഒരുമല്‍സരം കാണുവാനുള്ള ആഗ്രഹം പാവപ്പെട്ടവര്‍ക്കുമുണ്ടല്ലോ. അവര്‍ പട്ടിണികിടന്നാലും കളിയോടുള്ള കൂറൂകൊണ്ടാണ് കളി കാണാനെത്തുന്നത്. പാവപ്പെട്ടവര്‍ക്കും മറ്റെല്ലാ ജനവിഭാഗങ്ങള്‍ക്കും കണി കാണാന്‍ പരമാവധി സൗകര്യം ഒരുക്കുവാനുള്ള ഉത്തരവാദിത്തം കേരളത്തിലെ സര്‍ക്കാറിനുമുണ്ട് എന്നകാര്യം വിസ്മരിക്കുന്നത് നീതീകരിക്കാവുന്നതല്ല.’ പന്ന്യന്‍ പറഞ്ഞു.