സിപിഐ ജില്ലാ നേതാവിനും കുടുംബത്തിനുമെതിരെ സ്ത്രീധന പീഡന പരാതിയുമായി ഭാര്യ. സിപിഐ കായംകുളം ചിറക്കടവം എല്‍.സി സെക്രട്ടറി ഷമീര്‍ റോഷനെതിരെയാണ് പരാതി. ഭാര്യ ചിറക്കടവം സ്വദേശിനി ഇഹ്‌സാനയാണ് പീഡന പരാതിയുമായി രംഗത്തെത്തിയത്.
സ്ത്രീധനം ആവശ്യപ്പെട്ട് ക്രൂരപീഡനത്തിന് ഇരയാക്കി എന്നാണ് കായംകുളം പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.
സ്ത്രീധനം ആവശ്യപ്പെട്ട് ഷമീറും ഭര്‍തൃമാതാവും സഹോദരിയും ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ചു എന്നാണ് യുവതി പറയുന്നത്. ഇവരുടെ പുറത്ത് ബെല്‍റ്റുകൊണ്ട് അടിച്ച് പരിക്കേല്‍പ്പിച്ച പാടുകളുണ്ട്. പരിക്കേറ്റ ഇഹ്‌സാന കായംകുളം താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. യുവതിയുടെ പരാതിയില്‍ കേസെടുത്തിട്ടുണ്ടെന്നും അന്വേഷണം നടത്തിവരികയാണെന്നും കായംകുളം പൊലീസ് അറിയിച്ചു.