രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണത്തില്‍ തുടര്‍ച്ചയായ വര്‍ധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയില്‍ 3,823 പേര്‍ക്ക് പുതുതായി രോഗബാധ സ്ഥിരീകരിച്ചു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക് അനുസരിച്ച് ശനിയാഴ്ചയേക്കാള്‍ 27 ശതമാനത്തിന്റെ വര്‍ദ്ധനവാണ് ഞായറാഴ്ച ഉണ്ടായിട്ടുള്ളത്. ശനിയാഴ്ച 2,995 ഉം വെള്ളിയാഴ്ച 3,095 ഉം പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചിരുന്നു.
ഇന്നലത്തെ അപേക്ഷിച്ച് ഇന്ന് ദിനം പ്രതിയുള്ള കേസുകളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 3823 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഇന്നലത്തെ അപേക്ഷിച്ച് 830 കേസുകളുടെ വര്‍ദ്ധനയാണ് ഇന്നുണ്ടായിട്ടുള്ളത്. കൊവിഡ് ബാധിച്ച് 4 പേര്‍ മരണപ്പെടുകയും ചെയ്തു. രാജ്യത്ത് സജീവ രോഗികളുടെ എണ്ണം 18,389 ആയി ഉയര്‍ന്നു. ഇതോടെ രാജ്യത്തെ ആകെ കൊറോണ ബാധിതരുടെ എണ്ണം 4 കോടി 47 ലക്ഷത്തി 22,818 ആയി.
ഇന്ന് 1,784 പേര്‍ രോഗമുക്തി നേടിയതോടെ, ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 4 കോടി 41 ലക്ഷത്തി 73,335 ആയി ഉയര്‍ന്നു. അതേസമയം രാജ്യത്ത് ആകെ 5 ലക്ഷത്തി 30,880 പേര്‍ കൊറോണ വൈറസ് ബാധിച്ച് മരണപ്പെട്ടു. മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് അനുസരിച്ച്, രാജ്യവ്യാപകമായി വാക്‌സിനേഷന്‍ െ്രെഡവിന് കീഴില്‍ ഇതുവരെ 220.66 കോടി ഡോസ് ഇഛഢകഉ19 വാക്‌സിന്‍ നല്‍കിയിട്ടുണ്ട്.