X

സഹകരണ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തണം: പി.ഉബൈദുള്ള

റഹൂഫ് കൂട്ടിലങ്ങാടി

മലപ്പുറം: കേരളത്തിലെ സഹകരണ പ്രസ്ഥാനം രാജ്യത്തിന് തന്നെ മാതൃകയാണെന്നും ഇവയെ കൂടുതൽ ശക്തിപ്പെടുത്തേണ്ടത് കാലഘട്ടത്തിൻ്റെ ആവശ്യമാണെന്നും പി.ഉബൈദുള്ള എം.എൽ.എ പറഞ്ഞു. 107 വർഷം പഴക്കമുള്ള
മങ്കട പള്ളിപ്രം സർവീസ് സഹകരണ ബാങ്ക് കൂട്ടിലങ്ങാടി പടിഞ്ഞാറ്റുമുറിയിൽ സംഘടിപ്പിച്ച കസ്റ്റമേഴ്സ് മീറ്റും കാൻസർ കിഡ്നി രോഗികൾക്കുള്ള സഹായ വിതരണവും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

സഹകരണ ബാങ്കുകൾ ലാഭത്തിലായാൽ സാമൂഹ്യ സേവന ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ അവയുടെ ഗുണഫലങ്ങൾ അനുഭവിക്കുന്നത് നാട്ടിലെ സാധാരണക്കാരാണെന്നും നാടിൻ്റെ സ്വത്തായ അവയെ ചേർത്തു പിടിക്കാൻ നാം മുന്നോട്ടു വരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബാങ്ക് പ്രസിഡൻ്റ് കെ.എം.ബഷീർ മാസ്റ്റർ അധ്യക്ഷനായി.
നിക്ഷേപ സമാഹരണ ഉദ്ഘാടനം എൻ.കെ.അഹമ്മദ് അഷ്റഫിൽ നിന്ന് തുക സ്വീകരിച്ച് താലൂക്ക് സഹകരണ ഇൻസ്പെക്ടർ കെ.മുഹമ്മദ് സലീം നിർവ്വഹിച്ചു.

ആധുനിക കാലഘട്ടത്തിൽ സഹകരണ ബാങ്കുകളുടെ പ്രാധാന്യം എന്ന വിഷയത്തിൽ മലപ്പുറം അസിസ്റ്റൻറ് രജിസ്ട്രാർ സിദ്ദീഖുൽ അക്ബർ ക്ലാസെടുത്തു.കൂട്ടിലങ്ങാടി
പഞ്ചായത്ത് പ്രസിഡൻ്റ് എൻ.കെ.ഹുസൈൻ, വൈസ് പ്രസിഡൻറ് കെ.പി.സീനത്ത്,
ജില്ലാ പഞ്ചായത്തംഗം ടി.പി.ഹാരിസ്, സർക്കിൾ യൂണിയൻ ചെയർമാൻ മോഹനൻ പുളിക്കൽ, സ്ഥിരം സമിതി അധ്യക്ഷൻമാരായ ജാഫർ വെള്ളേക്കാട്ട്, വി.കെ.ജലാൽ, വനിതാ സൊസൈറ്റി പ്രസിഡൻ്റ് പി.പി.സുഹ്റാബി, ബാങ്ക് സെക്രട്ടറി പി.എം.യൂസുഫ്, സി.ഡി.എസ് പ്രസിഡൻ്റ് എം.രസ് ന, ബ്ളോക്ക് പഞ്ചായത്തംഗം തോരപ്പ ശബീബ, ബാങ്ക് വൈസ് പ്രസിഡൻ്റ് ടി.പി.ഉമ്മർ, സി.എച്ച്.മുഹമ്മദ് അഷ്റഫ് ,കെ.പി.രാമനാഥൻ, വി.പി.അബൂബക്കർ ,എം.ഫൈസൽ, കെ.വി.അബ്ദുൽ ജലീൽ, ടി.സറീന, കെ.ബുഷ്റ, സി.പ്രമോദ്, എം. റസീന എന്നിവർ പ്രസംഗിച്ചു.120 ലേറെ രോഗികൾക്ക് സഹായം വിതരണം ചെയ്തു.

webdesk14: