ഉത്തര്‍പ്രദേശിലെ മൗവില്‍ മുന്‍കോണ്‍ഗ്രസ് എം.എല്‍.എയുടെ ചെറുമകനെ ജനക്കൂട്ടം മര്‍ദിച്ച് കൊലപ്പെടുത്തി. ഹിമാന്‍ശു സിംഗ് (35)ആണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച കോപഗഞ്ച് പൊലീസ്‌സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. 1980ല്‍ ഖോസി മണ്ഡലത്തില്‍നിന്ന് കോണ്‍ഗ്രസ്എം.എല്‍.എയുമായി തെരെഞ്ഞെടുക്കപ്പെട്ട അന്തരിച്ച കേദാര്‍സിങിന്റെ ചെറുമകനാണ് മരിച്ച ഹിമാന്‍ശുസിംഗ്.
രാത്രി 10 മണിയോടെ മഹുവാന്‍ ഗ്രാമത്തിലുള്ള ഏഴോളംപേര്‍ ചേര്‍ന്നാണ് സിംഗിനെ മര്‍ദിക്കുകയായിരിന്നുവെന്ന് മൗ അഡീഷണല്‍ പൊലീസ് സുപ്രണ്ട് ത്രിഭുവന്‍നാഥ് ത്രിപാഠി പറഞ്ഞു. സംഭവം അന്വേഷിച്ചുവരികയാണെന്നും ബന്ധപ്പെട്ട വകുപ്പുകള്‍നോക്കി കേസ് ഫയല്‍ചെയ്തിട്ടുണ്ടെന്നും എ.എസ്.പി പറഞ്ഞു. യുവാവിന്റെ മൃതദേഹം പോസ്റ്റമോര്‍ട്ടത്തിന് അയച്ചിരിക്കുകയാണ്.