X

ആര്‍ഷോയുടെ മാര്‍ക്ക് ലിസ്റ്റ് അടക്കം, കഴിഞ്ഞ 5 വര്‍ഷത്തെ മഹാരാജാസിലെ പരീക്ഷ നടത്തിപ്പ് അന്വേഷിക്കണമെന്ന് പരാതി

എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോയുടേ മാര്‍ക്ക് ലിസ്റ്റ് അടക്കം, കഴിഞ്ഞ 5വര്‍ഷത്തെ മഹാരാജാസ് കോളേജിലെ പരീക്ഷ നടത്തിപ്പ് സംബന്ധിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് പരാതി. സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പെയിന്‍ കമ്മിറ്റിയാണ് പരാതി നല്‍കിയത്.ആര്‍ഷോയുടെ ഒന്നാം സെമസ്റ്ററിലേയും രണ്ടാം സെമസ്റ്ററിലേയും മാര്‍ക്കുകള്‍ തമ്മില്‍ വലിയ വ്യത്യാസമുണ്ടെന്ന ആക്ഷേപമാണ് പരാതിയിലുള്ളത്.

എസ്.എഫ്.ഐ നേതാവ് പി.എം ആര്‍ഷോ ബിരുദ പരീക്ഷയില്‍ ഒന്നാം സെമസ്റ്ററില്‍ നൂറില്‍ നൂറുമാര്‍ക്കും നേടിയെങ്കില്‍ അത് രണ്ടാം സെമസ്റ്ററിലായപ്പോള്‍ ‘സംപൂജ്യ’മായെന്ന് കമ്മിറ്റി ആരോപിക്കുന്നു. സ്വയംഭരണ സ്ഥാപനമായ എറണാകുളം മഹാരാജാസ് കോളേജില്‍ അഞ്ച് വര്‍ഷത്തെ ഇന്റഗ്രേറ്റഡ് ആര്‍ക്കിയോളജി എന്ന വിഷയത്തിലാണ് ആര്‍ഷോ പഠനം തുടരുന്നത്.

ആദ്യ സെമസ്റ്ററില്‍ ഒരു വിഷയത്തിന് നൂറില്‍ നൂറുമാര്‍ക്കും മറ്റ് വിഷയങ്ങള്‍ക്ക് എ ഗ്രേഡും ബി പ്ലസുമാണ് ലഭിച്ചിട്ടുള്ളത്. 100 മാര്‍ക്ക് കിട്ടിയ ഒരു വിഷയത്തിന് ഔട്ട്സ്റ്റാന്‍ഡിങ് ഗ്രേഡ് എന്ന് സൂചിപ്പിക്കുന്ന എസ് ആര്‍ഷോയുടെ മാര്‍ക്ക് ലിസ്റ്റില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. രണ്ടാം സെമസ്റ്ററിന്റെ ഇന്റെണല്‍ പരീക്ഷകള്‍ക്ക് മുഴുവന്‍ മാര്‍ക്കായ 20 വരെ ലഭിച്ച നേതാവിനാണ് എഴുത്ത് പരീക്ഷയില്‍ പൂജ്യം മാര്‍ക്കായത്. മാര്‍ക്ക് ലിസ്റ്റില്‍ ഒരു വിഷയത്തിന് ഹാജരായില്ല എന്ന് രേഖപ്പെടുത്തിയിട്ടുണ്ടെന്നും കമ്മറ്റി ആരോപിക്കുന്നു.

webdesk13: