X

പുകവലിയെ പ്രോത്സാഹിപ്പിക്കുന്ന പരാമര്‍ശം ;മന്ത്രി സജി ചെറിയാനെതിരെ പരാതി

തൃശൂര്‍: പുകവലിയെ പ്രോത്സാഹിപ്പിക്കുന്ന പരാമര്‍ശത്തില്‍ മന്ത്രി സജി ചെറിയാനെതിരെ പരാതി നല്‍കി കെപിസിസി സെക്രട്ടറി ജോണ്‍ ഡാനിയല്‍. മന്ത്രിക്കെതിരെ ഗവര്‍ണര്‍ക്കും ഹൈക്കോടതി ചീഫ് ജസ്റ്റിസിനുമാണ് പരാതി നല്‍കിയത്. യു. പ്രതിഭ എംഎല്‍എയുടെ മകനെതിരായ കേസിനെ സംബന്ധിച്ചാണ് സജി ചെറിയാന്‍ പരാമര്‍ശം നടത്തിയത്.

മന്ത്രിയുടെ ഈ പ്രസ്താവന പുകവലിക്കാന്‍ പ്രേരിപ്പിക്കുന്നതാണ് എന്ന് കാട്ടിയാണ് ജോണ്‍ ഡാനിയല്‍ പരാതി നല്‍കിയത്. 2003 ല്‍ പാര്‍ലമെന്റ് പാസാക്കിയ കോട്പ നിയമത്തെ വെല്ലുവിളിക്കുകയാണ് മന്ത്രി ചെയ്തതെന്നും ജോണ്‍ ഡാനിയല്‍ പറഞ്ഞു.

യു. പ്രതിഭ എംഎല്‍എയെ വേദിയില്‍ ഇരുത്തിയായിരുന്നു സാംസ്‌കാരിക വകുപ്പ് മന്ത്രിയുടെ പരാമര്‍ശം. കുട്ടികള്‍ പുകവലിച്ചതിന് ജാമ്യമില്ലാ വകുപ്പാണ് ചുമത്തിയത് എന്ന് മന്ത്രി പറഞ്ഞു.’എഫ്‌ഐആറില്‍ കൂട്ടംകൂടി പുകവലിച്ചു എന്നാണുള്ളത്. ജയിലില്‍ കിടന്നപ്പോള്‍ താനും പുകവലിക്കുമായിരുന്നു. ദിവസവും ഒരുകെട്ട് ബീഡി വലിക്കുന്നയാളാണ് എം.ടി.വാസുദേവന്‍ നായര്‍,’ പുകവലിക്കുന്നത് മഹാ അപരാധമാണോ എന്നും മന്ത്രി ചോദിച്ചിരുന്നു

webdesk18: