ഗുജറാത്തിലെ പോര്‍ബന്ദറില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നു. മൂന്നുപേര്‍ മരിച്ചു. കോസ്റ്റ് ഗാര്‍ഡ് ഹെലികോപ്റ്റര്‍ ആണ് തകര്‍ന്നത്. പതിവ് പരിശീലന പറക്കലിനിടയാണ് അപകടം നടന്നത്. പൈലറ്റ് അടക്കം നാലുപേര്‍ ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നു. അപകടത്തിന് പിന്നിലെ കാരണം ഇതുവരെ അറിവായിട്ടില്ല, അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ധ്രുവ് ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെടുമ്പോള്‍ പതിവ് യാത്രയിലായിരുന്നു.
കരസേനയും നാവികസേനയും വ്യോമസേനയും ചേര്‍ന്ന് പ്രവര്‍ത്തിപ്പിക്കുന്ന എഎല്‍എച്ച് ധ്രുവ് ഹെലികോപ്റ്ററില്‍ രണ്ട് വര്‍ഷം മുമ്പ് നിരവധി പിഴവുകള്‍ കണ്ടെത്തിയിരുന്നു. ചില ഘടകങ്ങളില്‍ രൂപകല്പന, മെറ്റലര്‍ജി പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു.
ഇന്ത്യന്‍ നേവി, ഐഎഎഫ്, ആര്‍മി, കോസ്റ്റ് ഗാര്‍ഡ് എന്നിവയ്ക്ക് ആകെ 325 എഎല്‍എച്ച് ധ്രുവ് ഹെലികോപ്റ്ററുകള്‍ ഉണ്ട്, അവയെല്ലാം അപകട സംഭവങ്ങളെത്തുടര്‍ന്ന് സാങ്കേതിക പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്.