കൂത്താട്ടുകുളം നഗരസഭയിലെ സംഘർഷം: സിപിഎം നേതാക്കളുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും

കൂത്താട്ടുകുളം നഗരസഭയിലെ സംഘർഷവുമായി ബന്ധപ്പെട്ട് സിപിഎം നേതാക്കൾ നൽകിയ മുൻകൂർ ജാമ്യാപേക്ഷ കോടതി ഇന്നു പരിഗണിക്കും. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുക.

കൗൺസിലർ കല രാജുവിനെ തട്ടിക്കൊണ്ടുപോയ കേസിലാണ് സിപിഎം കൂത്താട്ടുകുളം ഏരിയ സെക്രട്ടറി പി.ബി രതീഷ് അടക്കമുള്ളവർ മുൻകൂർ ജാമ്യാപേക്ഷ നൽകിയിട്ടുള്ളത്. യുഡിഎഫിന്റെ സമ്മർദ്ദത്തിലാണ് കല രാജു വ്യാജ പരാതി നൽകിയിരിക്കുന്നതെന്നാണ് മുൻകൂർ ജാമ്യാപേക്ഷയിൽ പറയുന്നത്.

നഗരസഭ പ്രതിപക്ഷ നേതാവ് പ്രിൻസ് പോൾ ജോൺ, കൗൺസിലർ ബോബൻ വർഗീസ്, എടക്കാട്ടുവയൽ പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ ജയകുമാർ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് പി.സി ജോസ്, കൂത്താട്ടുകുളം മണ്ഡലം പ്രസിഡന്റ് റെജി ജോൺ എന്നിവർക്കാണ് ജാമ്യം ലഭിച്ചത്.

webdesk13:
whatsapp
line