ചിന്താ ജെറോമിന്റെ ഗവേഷണ പ്രബന്ധം; അന്വേഷണം ആവശ്യപ്പെട്ട് സേവ് യൂണിവേഴ്‌സിറ്റി

യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്താ ജെറോമിന്റെ ഗവേഷണ പ്രബന്ധത്തില്‍ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് സേവ് യൂണിവേഴ്‌സിറ്റി കാമ്പയിന്‍ കമ്മിറ്റി ഇന്ന് പരാതി നല്‍കും. 2010 ഒക്ടോബര്‍ 17ന് ‘ബോധി കോമണ്‍സ്’ എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച ‘ദ് മൈന്‍ഡ് ഓഫ് മെയിന്‍ സ്ട്രീം മലയാളം സിനിമ’ എന്ന ലേഖനത്തിലെ ആശയം ചിന്ത തന്റെ പ്രബന്ധത്തില്‍ അതേപടി പകര്‍ത്തിയതാണെന്നാണ് പരാതി.

ബ്രഹ്മപ്രകാശ് എന്ന് പേരുള്ള ആള്‍ എഴുതിയ ലേഖനത്തില്‍ ‘വാഴക്കുല’ യുടെ രചയിതാവിന്റെ പേര് ‘വൈലോപ്പിള്ളി’ എന്ന് തെറ്റായാണ് ചേര്‍ത്തിരിക്കുന്നത്. ഈ ഭാഗം അതേപടി ചിന്തയുടെ പ്രബന്ധത്തിലുമുണ്ടെന്നാണ് ആരോപിക്കുന്നത്. കഴിഞ്ഞ ദിവസം പ്രബന്ധത്തില്‍ വാഴക്കുലയുടെ രചയിതാവിന്റെ പേരിന്റെ സ്ഥാനത്ത് ‘വൈലോപ്പിള്ളി’ എന്ന് തെറ്റായി കൊടുത്തത് വിവാദമായിരുന്നു.

webdesk14:
whatsapp
line