X

സിപിഎം ആലപ്പുഴ ജില്ലാ കമ്മിറ്റിയിൽ മുഖ്യമന്ത്രിക്ക് വിമർശനം

ആലപ്പുഴ: ലോക്സഭ തിരഞ്ഞെടുപ്പിൽ ഇ.ഡി യെ പേടിച്ചാകാം വെള്ളാപ്പള്ളി ബി.ജെ.പി അനുകൂല നിലപാടു സ്വികരിച്ചതെന്നു സി.പി.എം ജില്ല കമ്മിറ്റിയിൽ ഇടത് സ്ഥാനാർഥിയായിരുന്ന എ എം ആരിഫ് പറഞ്ഞു. വെള്ളാപ്പള്ളി ആദ്യം തനിക്ക് പിന്തുണ അറിയിച്ചിരുന്നു. ശോഭാ സുരേന്ദ്രൻ നല്ല സ്ഥാനാർത്ഥിയല്ലെന്നും പറഞ്ഞിരുന്നു. ഇ ഡിയുടെ പേരു പറഞ്ഞ് ബിജെപി വെള്ളാപ്പള്ളിയെ ഭീഷണിപ്പെടുത്തിയിട്ടുണ്ടാകാം.

മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമെതിരെ രൂക്ഷവിമർശനം യോഗത്തിൽ അംഗങ്ങൾ ഉയർത്തി. മുഖ്യമന്ത്രിയുടെ ശൈലിയിൽ മാറ്റം വേണം. മന്ത്രിമാരുടെ പ്രവർത്തനം കൂടുതൽ മെച്ചപ്പെടണം. ധനവകുപ്പ് പരാജയമാണ്. കെ.എൻ ബാലഗോപാലിന് പേരെടുത്ത് പറഞ്ഞ് വിമർശനം അംഗങ്ങൾ ഉയർത്തി. ആലപ്പുഴ ജില്ലാ സെക്രട്ടറി നേരെയും അംഗങ്ങൾ വിമർശനം ഉയർത്തി. കുട്ടനാട്ടിലെ പ്രശ്നങ്ങൾക്ക് കാരണം ജില്ലാ സെക്രട്ടറി വേണ്ട രീതിയിൽ ഇടപെടാത്തത് മൂലമാണ്. പ്രശ്നങ്ങൾ പരിഹരിക്കാൻ വേണ്ട രീതിയിൽ ജില്ല സെക്രട്ടേറിയറ്റ് ഇടപെട്ടില്ലെന്നും അംഗങ്ങൾ വിമർശിച്ചു. മണിക്കൂറുകൾ നീണ്ട ജില്ലാ കമ്മിറ്റി യോഗം തീർന്നത് രാത്രി പത്തരയോടെയാണ്.

webdesk14: