X
    Categories: GULF

അജ്മാനില്‍ വെച്ച് നടന്ന ചന്ദ്രിക ഔറ എക്‌സ്‌പോ കര്‍ണാടക റിട്ട. ചീഫ് സെക്രട്ടറി ഭരത് ലാല്‍ ഉല്‍ഘാടനം ചെയ്തു

ചന്ദ്രിക ദിനപത്രത്തിന്റെയും കെ.എം.സി.സിയുടെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഔറ വിദ്യാഭ്യാസ എക്സ്പോ അജ്മന് ഉമ്മുല്‍ മുമിനീന്‍ ഓഡിറ്റോറിയത്തില്‍ 7, 8 തിയതികളില്‍ വെച്ച് നടന്നു. ലോക വിദ്യാഭ്യാസ രംഗത്തെ പുതിയ പ്രവണതകള്‍ അവതരിപ്പിക്കുന്ന എക്സ്പോയില്‍ കര്‍ണാടക റിട്ട. ചീഫ് സെക്രട്ടറിയും ആന്ധ്രാപ്രദേശ് ബെസ്റ്റ് ഇന്നവേഷന്‍ യൂണിവേഴ്സിറ്റി ചെയര്‍മാനുമായ ഭരത് ലാല്‍ മേന ഉല്‍ഘാടനം നിര്‍വ്വഹിച്ചു. പ്രചോദനാത്മക ശില്പശാലകളും വൈവിധ്യമാര്‍ന്ന പഠന-വിദ്യാഭ്യാസ സാധ്യതകളുടെ ആവിഷ്‌കാരവും എക്സ്പോയുടെ പ്രധാന ആകര്‍ഷണങ്ങളായി.

അതോടൊപ്പം കുട്ടികളുടെ അഭിരുചികള്‍ മനസ്സിലാക്കാന്‍ വേണ്ടി ചന്ദ്രിക നടത്തുന്ന ആപ്റ്റിട്യൂട് പരീക്ഷയും സൗജന്യ സൈക്കോമെട്രിക് ടെസ്റ്റും ഉണ്ടായിരുന്നു. മെഡിക്കല്‍, എന്‍ജിനീയറിങ് വിഭാഗങ്ങളിലായി 50 വിദ്യാര്‍ഥികള്‍ക്ക് സൗജന്യ എന്‍ട്രന്‍സ് കോച്ചിങും പരിപാടിയുടെ ഭാഗമായി നല്‍കി. മെഡിക്കല്‍ പഠന രംഗത്തെ പുതിയ കോഴ്സുകളും ഗ്ലോബല്‍ അക്രഡിറ്റേഷനും, വിദേശത്ത് മെഡിക്കല്‍ പഠനം എളുപ്പമാക്കുന്ന മാര്‍ഗങ്ങള്‍, എ.ഐ, ഡിജിറ്റല്‍ അധ്യാപനവും ഓണ്‍ലൈന്‍ വിദ്യഭ്യാസ മേഘലകളും തുടങ്ങിയ വിഷയങ്ങളില്‍ ചര്‍ച്ച നടന്നു.

പ്രമുഖ അന്താരാഷ്ട്ര സര്‍വകലാശാലകളുടെയും കേരളത്തിലെ പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പങ്കാളിത്തമുണ്ടായി. ഇന്ത്യയില്‍ നിന്നുള്ള പ്രമുഖ വിദ്യാഭ്യാസ വിദഗ്ധരും അധ്യാപകരും നയിക്കുന്ന സെമിനാറുകള്‍, വിദേശ പഠനത്തിനുള്ള സ്‌കോളര്‍ഷിപ്പുകളുടെയും അപേക്ഷ നടപടികളെയും കുറിച്ച് വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമുള്ള അവബോധ ക്ലാസുകളും നടന്നു. വിദ്യാഭ്യാസത്തിന് പ്രാധാന്യം നല്‍കുന്ന കെ.എം.സി.സിയുടെ ഈ പ്രവര്‍ത്തനം വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ലോക വിദ്യാഭ്യാസ രംഗത്തെ പുതിയ സാധ്യതകള്‍ മനസ്സിലാക്കാനുള്ള മികച്ച അവസരമായി.

 

 

webdesk17: