കോഴിക്കോട്: 90 ന്റെ നിറവിൽ പരിലസിക്കുന്ന ചന്ദ്രികയുടെ വാർഷിക ക്യാമ്പയിൻ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ മുസ്ലിം പ്രിന്റിംഗ് ആൻഡ് പബ്ലിഷിംഗ് കമ്പനി മാനേജിംഗ് ഡയരക്ടറും മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷനുമായ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ അഭ്യർത്ഥിച്ചു.
പാർട്ടി മെമ്പർഷിപ്പ് ക്യാമ്പയിനിൽ വരിക്കാരായ കൗൺസിലർമാർ നിർബന്ധമായും വരിസംഖ്യ പുതുക്കി ചന്ദ്രികയുടെ വരിക്കാരാവണം. ശാഖാ,പഞ്ചായത്ത്,മണ്ഡലം കമ്മിറ്റികൾ,പോഷകഘടകങ്ങൾ,സർവിസ് സംഘടനകൾ എന്നിവർക്ക് നിശ്ചയിച്ച ക്വാട്ട പൂർത്തിയാക്കി ലിസ്റ്റും തുകയും ഡിസംബർ 25 നകം ചന്ദ്രിക ഓഫീസിൽ എത്തിക്കണം. കമ്മിറ്റികൾക്ക് നിശ്ചയിച്ച ക്വാട്ട പൂർത്തികരിച്ച റിപ്പോർട്ട് ജില്ലകളിൽ നിരീക്ഷകന്മാരായി നിശ്ചയിച്ച എം.എൽ.എമാർ മുഖേന സംസ്ഥാന കമ്മിറ്റിയെ ഏൽപ്പിക്കണമെന്നും സാദിഖലി തങ്ങൾ ആവശ്യപ്പെട്ടു.