X

വോട്ട് രേഖപ്പെടുത്തി ചാണ്ടി ഉമ്മനും കുടുംബവും

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തി യു.ഡി.എഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്‍. വാകത്താനം ജോര്‍ജിയന്‍ സ്‌കൂളിലാണ് അമ്മയ്ക്കും കുടുംബത്തിനൊപ്പം അദ്ദേഹം വോട്ട് ചെയ്യാനെത്തിയത്. മാതാവ് മറിയാമ്മ, സഹോദരിമാരായ അച്ചു ഉമ്മന്‍, മറിയ ഉമ്മന്‍, ഉമ്മന്‍ ചാണ്ടിയുടെ സഹോദരി എന്നിവര്‍ക്കൊപ്പമെത്തിയാണ് അദ്ദേഹം വോട്ട് രേഖപ്പെടുത്തിയത്.

രാവിലെ പിതാവ് ഉമ്മന്‍ചാണ്ടിയുടെ കല്ലറയിലും പള്ളിയിലുമെത്തി പ്രാര്‍ഥന നടത്തിയ ശേഷം വാകത്താനത്തെ വിവിധ ബൂത്തുകളില്‍ സന്ദര്‍ശനം നടത്തിയ ചാണ്ടി ഉമ്മന്‍ നേരെ വീട്ടിലെത്തി. തുടര്‍ന്ന് വോട്ട് ചെയ്യാനായി കുടുംബത്തോടൊപ്പം സ്‌കൂളിലേക്ക് പോവുകയായിരുന്നു. ബൂത്തിലെ 656ാം നമ്പര്‍ വോട്ടറാണ് ചാണ്ടി ഉമ്മന്‍.

വികസനവും കരുതലുമായിരുന്നു 53 വര്‍ഷത്തെ മണ്ഡലത്തിലെ മുദ്രാവാക്യമെന്നും അത് ചര്‍ച്ച ചെയ്താണ് വോട്ടെടുപ്പ് നടക്കുന്നതെന്നും വോട്ട് രേഖപ്പെടുത്തിയ ശേഷം ചാണ്ടി ഉമ്മന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. അത് താന്‍ മാത്രമല്ല, ഇവിടുത്തെ ഓരോ വോട്ടറും ചര്‍ച്ച ചെയ്തു. അതുകൊണ്ടാണ് പലരും ഉമ്മന്‍ ചാണ്ടിയുടെ കാലം കഴിഞ്ഞിട്ടില്ല എന്ന് പറയുന്നതെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.

രാവിലെ മുതല്‍ കനത്ത പോളിങ്ങാണ് പുതുപ്പള്ളിയിലെ ഓരോ ബൂത്തിലും രേഖപ്പെടുത്തുന്നത്. 3് മണിക്കൂര്‍ പിന്നിടുമ്പോള്‍ 18 ശതമാനത്തോളം വോട്ടാണ് രേഖപ്പെടുത്തിയത്. അതേസമയം, ബി.ജെ.പി സ്ഥാനാര്‍ഥി ലിജിന്‍ ലാലിന്റെ വോട്ട് പുതുപ്പള്ളിയില്‍ അല്ല.

 

webdesk13: