മുപ്പത്തൊന്നുകാരിക്ക് പതിമൂന്നുകാരനില്‍ കുഞ്ഞുണ്ടായ ബന്ധത്തിന് വെറുതെവിട്ട് കോടതി .അമേരിക്കയിലെ കോളറോഡോയിലാണ് സംഭവം. കഴിഞ്ഞവര്‍ഷം ജൂണിലാണ് കേസില്‍ ആന്‍ഡ്രിയ സെറാനോയെ ഫൗണ്ടന്‍ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. ബാലനെ യുവതി ദുരുപയോഗപ്പെടുത്തുകയായിരുന്നുവെന്ന് കാട്ടി കുട്ടിയുടെ ബന്ധുക്കളാണ് പരാതി നല്‍കിയത്. എന്നാല്‍ ഭാവി പരിഗണിച്ച് ബാലന്റെ പേര് വെളിപ്പെടുത്തിയിരുന്നില്ല.
കോടതിയില്‍ കേസെത്തിയപ്പോഴാണ് സ്ത്രീയുടെ അഭിഭാഷകര്‍ കുറ്റം സമ്മതിച്ചതായി അറിയിച്ചതും ശിക്ഷ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടതും.
എന്നാല്‍ ബാലന്റെ ഭാവി പോയതിലും ഇത്ര ചെറുപ്രായത്തില്‍ അവനൊരു പിതാവായതിലും ഖിന്നരാണ് അവന്റെ കുടുംബം. എന്റെ കുഞ്ഞിന്‍രെ ഭാവി പോയി. ഈ കറ അവന്‍ ജീവിതകാലം മുഴുവന്‍ സഹിക്കണം. മാതാവ് പറഞ്ഞു. മറിച്ച് ഒരു പെണ്‍കുട്ടിക്ക് നേരെയാണ് ഈ അതിക്രമം നടന്നതെങ്കില്‍ ഇതാണോ കോടതി സ്വീകരിക്കുന്ന നിലപാടെന്ന് അവര്‍ ചോദിച്ചു.
ഏതായാലും കുഞ്ഞും അമ്മയും സുഖമായിരിക്കുന്നു. വാര്‍ത്ത കടലുകള്‍ കടന്ന് പറക്കുന്നു. മനുഷ്യജീവിതങ്ങള്‍ എത്രവിചിത്രം അല്ലേ !