തിരുവനന്തപുരം: മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ (ഫിസിയോളജി)- (കാറ്റഗറി നമ്പര്‍ 236/2021) ഉള്‍പ്പെടെ ഒമ്പത് തസ്തികകളില്‍ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കുവാന്‍ പി.എസ്.സി യോഗം തീരുമാനിച്ചു. ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പില്‍ എച്ച്.എസ്.എസ്.ടി. ഇംഗ്ലീഷ്, ഇക്കോണോമിക്‌സ്, സുവോളജി-(ജൂനിയര്‍) (കാറ്റഗറി നമ്പര്‍ 730/2021, 731/2021, 738/2021), പൊതുമരാമത്ത്/ജലസേചന വകുപ്പില്‍ ഓവര്‍സിയര്‍/ഡ്രാഫ്ട്‌സ്മാന്‍ ഗ്രേഡ് 1 (ഇലക്ട്രിക്കല്‍) (കാറ്റഗറി നമ്പര്‍ 198/2020), ഹാര്‍ബര്‍ എഞ്ചിനീയറിങ് വകുപ്പില്‍ ഡ്രാഫ്ട്‌സ്മാന്‍ ഗ്രേഡ് 1/ഓവര്‍സിയര്‍ ഗ്രേഡ് 1 (ഇലക്ട്രിക്കല്‍) (കാറ്റഗറി നമ്പര്‍ 377/2020), മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ (ഫിസിയോളജി) (കാറ്റഗറി നമ്പര്‍ 644/2021), പട്ടികവര്‍ഗ വികസന വകുപ്പില്‍ ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ (കാറ്റഗറി നമ്പര്‍ 60/2020), പാലക്കാട് ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഫുള്‍ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (അറബിക്) എല്‍.പി.എസ്- ഒന്നാം എന്‍.സി.എ-ഈഴവ/തിയ്യ/ബില്ലവ (കാറ്റഗറി നമ്പര്‍ 196/2021), പൊലീസ് സര്‍വീസില്‍ (ഫോറന്‍സിക് സയന്‍സ് ലബോറട്ടറി) സയന്റിഫിക് ഓഫീസര്‍-ബയോളജി (പട്ടികജാതി/പട്ടികവര്‍ഗം) (കാറ്റഗറി നമ്പര്‍ 113/2022), സബ് ഇന്‍സ്‌പെക്ടര്‍ ഓഫ് പൊലീസ് (പട്ടികവര്‍ഗം) (കാറ്റഗറി നമ്പര്‍ 24/2021) എന്നീ തസ്തികകളിലാണ് ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കുക.
കോളജ് വിദ്യാഭ്യാസ വകുപ്പില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ (മാത്തമാറ്റിക്‌സ്)-മൂന്നാം എന്‍.സി.എ.- പട്ടികജാതി (കാറ്റഗറി നമ്പര്‍ 484/2021), കൊല്ലം, കോഴിക്കോട് ജില്ലകളില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഫുള്‍ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (അറബിക്) എല്‍.പി.എസ്-തസ്തികമാറ്റം മുഖേന (കാറ്റഗറി നമ്പര്‍ 264/2022), കാസര്‍കോട് ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ ടീച്ചര്‍ (മാത്തമാറ്റിക്‌സ്) (കന്നട മാധ്യമം)- രണ്ടാം എന്‍.സി.എ. മുസ്ലീം (കാറ്റഗറി നമ്പര്‍ 215/2022), വിവിധ ജില്ലകളില്‍ പൊതുവിദ്യാഭ്യാസ വകുപ്പില്‍ ഫുള്‍ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (അറബിക്) യു.പി.എസ്- രണ്ടാം എന്‍.സി.എ. (കാറ്റഗറി നമ്പര്‍ 217/2022- ഒ.ബി.സി., 2019/2022- പട്ടികജാതി), ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പില്‍ എച്ച്.എസ്.എസ്.ടി (ജൂനിയര്‍) ഹിന്ദി (പട്ടികവര്‍ക്ഷം) (കാറ്റഗറി നമ്പര്‍ 418/2022), ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പില്‍ എച്ച്.എസ്.എസ്.ടി. മാത്തമാറ്റിക്‌സ് (കാറ്റഗറി നമ്പര്‍ 416/2022), കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് മാര്‍ക്കറ്റിങ് ഫെഡറേഷന്‍ ലിമിറ്റഡില്‍ ഡെപ്യൂട്ടി മാര്‍ക്കറ്റിങ് മാനേജര്‍ (ഓയില്‍ സീഡ്‌സ്)-ജനറല്‍ കാറ്റഗറി (കാറ്റഗറി നമ്പര്‍ 355/2021) എന്നീ തസ്തികകളില്‍ അഭിമുഖം നടത്തും.