കണ്ണൂര്‍ ഫയര്‍ സ്റ്റേഷന് മുന്നില്‍ വെച്ച് ഓടുന്ന കാറിന് തീപിടിച്ച് രണ്ട് പേര്‍ വെന്തുമരിച്ചു. ദമ്പതികളാണ് മരിച്ചത്. കുറ്റിയാട്ടൂര്‍ സ്വദേശി റീഷ (26), ഭര്‍ത്താവ് പ്രജിത്ത് (32) എന്നിവരാണ് മരിച്ചത്. മുന്‍ സീറ്റിലിരുന്നവരാണ് മരിച്ചത്. കാറിലുണ്ടായിരുന്ന കുട്ടികള്‍ ചെറിയ പരുക്കുകളോടെ രക്ഷപ്പെട്ടു. ആറ് പേരാണ് കാറിലുണ്ടായിരുന്നത്. കാറിന്റെ പിറക് വശത്തുനിന്നാണ് തീ പടര്‍ന്നതെന്നാണ് കരുതുന്നത്.
പിറകിലുണ്ടാണ്ടായിരുന്നവര്‍ ഡോറുകള്‍ തുറന്ന് പുറത്തിറങ്ങുകയായിരുന്നു. എന്നാല്‍, മുന്‍സീറ്റിലിരുന്നവര്‍ക്ക് ഡോര്‍ ലോക്ക് ആയത് കാരണം പുറത്തിറങ്ങാനായില്ല. ഗര്‍ഭിണിയായ യുവതിയെ ആശുപത്രിയില്‍ പരിശോധനയ്ക്ക് കൊണ്ടുവരുന്നതിനിടെയാണ് അപകടം. ജില്ലാ ആശുപത്രിക്ക് ഏതാനും വാര അകലെവെച്ചാണ് അത്യാഹിതമുണ്ടായത്.